ലണ്ടൻ: പ്രീമിയർ ലീഗിൽ മുന്നേറാൻ മുൻ ചാമ്പ്യന്മാർ നാളെ ഇറങ്ങുന്നു. ചെൽസി നാളെ ക്രിസ്റ്റൽ പാലസിനെതിരേയും മാഞ്ചസ്റ്റർ സിറ്റി ലീഡ്‌സ് യുണൈറ്റഡി നെതിരേയുമാണ് കളിക്കുക.
ചെൽസി നാലാം മത്സരത്തിനും സിറ്റി മൂന്നാം മത്സരത്തിനുമാണ് ഇറങ്ങുന്നത്. സിറ്റിക്ക് 2 കളിയിൽ ഒരു ജയവും ഒരു തോൽവിയും പിണഞ്ഞപ്പോൾ ചെൽസി മൂന്ന് മത്സരത്തിൽ ഒരു ജയം ഒരു സമനില ഒരു തോൽവി എന്ന നിലയിലാണ്.
ഇംഗ്ലീഷ് ഫുട്‌ബോൾ ലീഗിൽ ക്വാർട്ടറിൽ ടോട്ടനത്തിനോട് തോറ്റതിന്റെ ക്ഷീണത്തിലാണ് ചെൽസി. ലീഗിലെ തൊട്ട് മുന്നിലെ മത്സരത്തിൽ വെസ്റ്റ് ബ്രോം 1-1ന് ചെൽസിയെ സമനിലയിൽ തളയ്‌ക്കുകയും ചെയ്തു. ലീഗിൽ ഇത്തവണ തുടക്കത്തിൽ നിലവിലെ ചാമ്പ്യന്മാരായ ലിവർപൂളിനോടാണ് 2-0ന് ചെൽസി പരാജയപ്പെട്ടത്.
ഇംഗ്ലീഷ് ഫുട്‌ബോൾ ലീഗിൽ ക്വാർട്ടറിൽ കടന്ന ആത്മവിശ്വാസത്തിലാണ് മാഞ്ചസ്റ്റർ സിറ്റി പ്രീമിയർ ലീഗിലെ മൂന്നാം മത്സരത്തിനിറങ്ങുന്നത്. ബേൺലിയെ 3-0നാണ് സിറ്റി തകർത്തത്. പ്രീമിയർ ലീഗിൽ ലെസ്റ്റർ സിറ്റിയോട് 5-2ന്റെ ഞെട്ടിക്കുന്ന തോൽവി ക്ഷീണമുണ്ടാക്കിയെങ്കിലും ആദ്യമത്സരത്തിൽ വൂൾവ്‌സിനെ 3-1ന് സിറ്റി തോൽപ്പിച്ചിരുന്നു.
Comments