മഹേഷിന്റെ പ്രതികാരം എന്ന ബ്ലോക്ക് ബസ്റ്റർ ചിത്രം ഒരുക്കിയ ഫഹദ് ഫാസിൽ , ദിലീഷ് പോത്തൻ , ശ്യാം പുഷ്ക്കരൻ എന്നിവർ “ജോജി ” എന്ന ചിത്രത്തിലൂടെ വീണ്ടും ഒന്നിക്കുന്നു . വില്യം ഷേക്‌സ്‌പെയറിന്റെ മാക്ബെത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കൊണ്ട് നിർമ്മിക്കുന്ന ചിത്രമാണ് “ജോജി “.
തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിൽ ഫഹദ് ഫാസിലിന്റെയും ദിലീഷ് പോത്തന്റെയും സംഭാഷണം എഴുതിയത് ശ്യാം പുഷ്ക്കരൻ ആയിരുന്നു . “ജോജി ” എന്ന ചിത്രത്തിൽ ജോജി എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഫഹദ് ഫാസിൽ ആണ് . വില്യം ഷേക്‌സ്‌പെയറിന്റെ മാക്ബെത്തിൽ നിന്നാണ് ചിത്രത്തിന്റെ പ്രചോദനം ഉൾക്കൊണ്ടതെങ്കിലും ഇത് സമകാലിക കാലഘട്ടത്തിൽ സജ്ജമാക്കിയിരിക്കുന്ന ഒരു സ്വതന്ത്ര ആവിഷ്കാരമാണ് .അതിനാൽ തന്നെ ഇതിൽ യുദ്ധരംഗങ്ങൾക്കൊന്നും യാതൊരു പ്രസക്തിയും ഇല്ല .
“ജോജി ” എന്ന ചിത്രത്തിന് മുൻപായി ഈ മൂവർ സംഘം ചിത്രീകരിക്കാൻ ഇരുന്നത് “തങ്കം ” എന്ന ചിത്രമായിരുന്നു . കൊറോണ മഹാമാരിയെ തുടർന്ന് ചിത്രത്തിന്റെ ചിത്രീകരണം താത്കാലികമായി മാറ്റി വെച്ചിരിക്കുന്നതിനിടയിലാണ് “ജോജി ” എന്ന ചിത്രത്തിന്റെ ചിത്രീകരണവുമായി ഇവർ മുന്നോട്ട് പോകുന്നത് . മുണ്ടക്കയവും എരുമേലിയുമാണ് ജോജി എന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ .
തങ്കം എന്ന ചിത്രത്തിൽ ഫഹദ് ഫാസിലിനൊപ്പം അപർണ ബാലമുരളിയും ജോജു ജോർജുമാണ് പ്രധാന വേഷത്തിൽ എത്തുന്നത് . എന്നാൽ ജോജി എന്ന ചിത്രത്തിലേക്കുള്ള അഭിനേതാക്കളെ തീരുമാനിച്ചു വരുന്നതേയുള്ളൂ . അതിനാൽ തന്നെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കുമ്പോഴേക്കും മറ്റു താരങ്ങളെക്കുറിച്ചും അണിയറ പ്രവർത്തകർ പറയുന്നതായിരിക്കും .
2021 ൽ പുറത്തിറക്കാൻ തീരുമാനിച്ചിരിക്കുന്ന ജോജി എന്ന ചിത്രത്തിന്റെ ഛായാഗ്രാഹകൻ ഷൈജു ഖാലിദും , സംഗീതം നിർവഹിക്കുന്നത് ജസ്റ്റിൻ വർഗീസുമാണ് .
















Comments