മൃഗങ്ങളും മനുഷ്യരും തമ്മിലുള്ള സനേഹ ബന്ധത്തിന്റെ നിരവധി കഥകൾ നാം കേട്ടിട്ടുണ്ട്. മനുഷ്യരേക്കാളും ചിലപ്പോഴൊക്കെ സ്‌നേഹ ബന്ധങ്ങൾക്ക് കൂടുതൽ മൂല്യം കൽപ്പിക്കുക മൃഗങ്ങളായിരിക്കും. അത്തരത്തിൽ ഒരു വീഡിയോയാണ് ഇപ്പോൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. ആനയും മനുഷ്യനും തമ്മിലുള്ള അടുപ്പത്തിന്റെ ആഴമാണ് ഈ വീഡിയോ നമുക്ക് കാണിച്ചു തരുന്നത്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് ട്വിറ്ററിലൂടെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ആനകൾക്ക് മറ്റ് മൃഗങ്ങളെ അപേക്ഷിച്ച് ഓർമ്മശക്തി കൂടുതലാണ് എന്ന കുറിപ്പും സുശാന്ത നന്ദ വീഡിയോയ്‌ക്ക് ഒപ്പം പങ്കുവെച്ചിട്ടുണ്ട്. എലിഫന്റ് നേച്ചർ പാർക്കിലെ ആനകൾ മുൻ പരിപാലകനെ വീണ്ടും കണ്ടപ്പോഴുണ്ടായ വിലയേറിയ നിമിഷങ്ങൾ എന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചിട്ടുണ്ട്. തായ്‌ലാൻഡിൽ നിന്നുള്ളതാണ് ദൃശ്യങ്ങൾ.
30 സെക്കന്റാണ് വീഡിയോയുടെ ദൈർഘ്യം. ദൂരെ നിന്നും നാലു ആനകൾ ഓടിവരുന്നതാണ് വീഡിയോ ദൃശ്യത്തിന്റെ തുടക്കത്തിൽ കാണുന്നത്. മുൻ ആനപരിപാലകനെ ദൂരെ നിന്നും കണ്ട തിരിച്ചറിഞ്ഞ് അദ്ദേഹത്തിന്റെ അടുത്തേക്ക് ഓടിയെത്തുകയാണ് ആനകൾ.
അദ്ദേഹത്തിന്റെ അടുത്തെത്തി തങ്ങളുടെ സ്‌നേഹം പ്രകടിപ്പിക്കുകയാണ് പിന്നീട് ആനകൾ. ആനകൾക്ക് അദ്ദേഹത്തോടുള്ള സ്‌നേഹം വീഡിയോയിൽ നിന്നും വ്യക്തമാണ്. നിരവധി പേരാണ് ഇതിനോടകം തന്നെ വീഡിയോ കണ്ടത്. പരിശുദ്ധമായ സ്‌നേഹമാണിതെന്നും മൃഗങ്ങൾ മനുഷ്യർക്ക് പഠിപ്പിക്കുന്ന പാഠമാണിതെന്നും തുടങ്ങി നിരവധി കമന്റുകളും വീഡിയോയ്‌ക്ക് താഴെ ഉണ്ട്.
Elephant with a 5 kg brain, larger than any land animal, have fabulous memories. And if it’s love….
Priceless moment when these elephants got reunited with their former caretaker Darrick from the Elephant nature park in Thailand..
shared. pic.twitter.com/PmuEUrRy6m— Susanta Nanda (@susantananda3) October 6, 2020
















Comments