ലഖ്‌നൊ: ഹത്രാസ് സംഭവത്തില്‍ ദുരന്തമനുഭവിച്ച കുടുംബത്തിനൊപ്പം നില്‍ക്കേണ്ടതിന് പകരം പ്രതിപക്ഷ കക്ഷികള്‍ ഗൂഢാലോചനക്കാര്‍ക്കൊപ്പം നേട്ടം കൊയ്യാൻ ശ്രമിക്കുകയാണെന്ന് യോഗി ആദിത്യനാഥ്. ഹത്രാസ് സംഭവത്തിന്റെ യഥാര്‍ത്ഥ വസ്തുത പുറത്തുവരണമെന്ന് സമരം നടത്തുന്ന ആര്‍ക്കും ആഗ്രഹമില്ല. മറിച്ച് ഉത്തര്‍പ്രദേശില്‍ പ്രശ്‌നങ്ങളാണെന്ന് വരുത്തിതീര്‍ക്കണം. ഇതിനായി ജാതി-മത-പ്രാദേശിക രാഷ്‌ട്രീയ കുതന്ത്രങ്ങളാണ് പയറ്റുന്നതെന്നും ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി ആരോപിച്ചു.
സമൂഹത്തെ ജാതി-മതം-പ്രദേശം എന്നിവയുടെ പേരില്‍ വിഘടിപ്പിക്കുന്നവര്‍ എന്നും അത് തന്നെ ചെയ്യും. അവര്‍ വികസനം കാണില്ല. അതിനാല്‍ പലതരം ഗൂഢാലോചനകള്‍മാത്രം നടത്തി അതിന്റെ ഫലം കൊയ്യാന്‍ കാത്തുനില്‍ക്കും. ആദിത്യനാഥ് പ്രത്യേക വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ഒരു വ്യക്തിമരിച്ചാലതിന്റെ രാഷ്‌ട്രീയമാണ് ചിലര്‍ക്കാവശശ്യമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. സെപ്തംബര്‍ 14നാണ് ഹത്രാസ് ഗ്രാമത്തിലെ പെണ്‍കുട്ടിക്കെതിരെ അതിക്രമം നടന്നതായി അറിയുന്നത്. ഗുരുതരമായ പരിക്കുകളോടെ പിന്നീട് 29-ാം തീയതിയാണ് ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ വച്ച് പെണ്‍കുട്ടി മരണപ്പെട്ടത്. ഗ്രാമത്തില്‍ കാലാപ അന്തരീക്ഷത്തിനുള്ള ഗൂഢാലോചന നടക്കുന്നുവെന്ന പോലീസ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മൃതദേഹം ദഹിപ്പിക്കുകയായിരുന്നു.
അന്വേഷണ വിധേയമായി പെണ്‍കുട്ടിയുടെ മൊഴിയുടേയും കുടുംബത്തിന്റെ പരാതിയുടേയും അടിസ്ഥാനത്തില്‍ കേസ്സെടുക്കുന്നതില്‍ വീഴ്ച വരുത്തിയവരെ പോലീസ് വകുപ്പില്‍ നിന്നും അന്വേഷണ വിധേയമായി മാറ്റിയിരിക്കുകയാണ്. സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സി.ബി.ഐ അന്വേഷണത്തിനും ശുപാര്‍ശ ചെയ്തിരിക്കുകയാണ്.
















Comments