കൊറോണ രോഗവ്യാപന സാഹചര്യത്തിലും പൊതുഗതാഗത സംവിധാനങ്ങൾ തുറന്ന ഈ സന്ദർഭത്തിൽ ബസുകളിലും മറ്റ് പൊതുഗതാഗത വാഹനങ്ങളിലും യാത്ര ചെയ്യുമ്പോൾ ചില കാര്യങ്ങൾ ഓർമ്മയിൽ ഉണ്ടാകണം.
യാത്രയിൽ മറക്കാതെ കയ്യിൽ കരുതേണ്ടത് മാസ്‌ക് ആണ്. എവിടെ നിന്ന് വേണമെങ്കിലും രോഗം പിടിപെടാം എന്ന ഈ അവസ്ഥയിൽ മാസ്‌ക് എപ്പോഴും ശരിയായ രീതിയിൽ ധരിക്കാൻ ശ്രദ്ധിക്കുക.
കൊറോണ രോഗവ്യാപനത്തിനിടയിൽ നമ്മുടെ സന്തത സഹചാരിയായി മാറിയ സാനിറ്റൈസറിനെ എപ്പോഴും കൂടെ കരുതുക. ഇടയ്‌ക്കിടെ കൈകളിൽ സാനിറ്റൈസർ ഉപയോഗിക്കുക. വാഹനത്തിൽ കയറുന്നതിനും ഇറങ്ങുന്നതിനും മുന്നേ സാനിറ്റൈസർ ഉപയോഗിക്കാൻ മറക്കരുത്.
പുറത്ത് നിന്നുള്ള ഭക്ഷണം പരമാവധി ഒഴിവാക്കുക. അത്യാവശ്യ ഘട്ടങ്ങളിൽ ഭക്ഷണം പുറമെ നിന്ന് കഴിക്കേണ്ട അവസ്ഥയിൽ പാഴ്‌സൽ വാങ്ങാൻ ശ്രമിക്കുക.
പണമിടപാടുകൾ കഴിവതും ഓൺലൈൻ അഥവാ ഡിജിറ്റൽ വഴി നടത്തുക. ആളുകളുമായി അടുത്തിടപഴകുന്നതിനുള്ള സാഹചര്യം ഇത് ഇല്ലാതാക്കും.
ആരോഗ്യവകുപ്പ് നിർദ്ദേശിക്കുന്ന സാമൂഹിക അകലം ആണ് ഏറ്റവും പ്രധാനപ്പെട്ടത്. ബസുകളിലും മറ്റും രേഖപ്പെടുത്തിയിരിക്കുന്ന സീറ്റിങ് അറേഞ്ച്മെന്റുകൾ ശ്രദ്ധിക്കുക.
തിരക്ക് കൂടുതൽ ഉണ്ടാകാൻ സാധ്യത ഉള്ള സമയത്തെ യാത്രകൾ ഒഴിവാക്കുക.
സ്വന്തം വാഹനത്തിൽ യാത്ര ചെയ്യുമ്പോഴും നിരവധി കാര്യങ്ങൾ ഓർക്കേണ്ടതുണ്ട്. യാത്രയ്‌ക്ക് മുൻപ് വാഹനം സാനിറ്റൈസർ ഉപയോഗിച്ച് തുടയ്‌ക്കുക. വാഹനം ഓടിക്കുന്ന വേളയിൽ ഏറ്റവും കൂടുതൽ സ്പർശിക്കുന്ന സ്ഥലങ്ങളിൽ സാനിറ്റൈസർ ഉപയോഗിക്കാൻ മറക്കരുത്.
യാത്ര ചെയ്യുന്ന സമയത്ത് കൂടെ കരുതേണ്ട മറ്റൊന്നാണ് ഡിസ്പോസിബിൾ ടിഷ്യു. കൂടാതെ കുറച്ച് ഗ്ലൗസുകളും കയ്യിൽ കരുതുന്നത് നന്ന്.കണ്ണ്, ചെവി, മൂക്ക് എന്നീ ശരീര ഭാഗങ്ങൾ അനാവശ്യമായി സ്പർശിക്കാതിരിക്കുക.രോഗവ്യാപനം രൂക്ഷമാകുന്ന അവസ്ഥയിൽ സ്വയം രക്ഷിക്കുക എന്നതാണ് പ്രധാനം.
















Comments