ബീജാപൂർ: കൊലചെയ്തവരുടെ കണക്കുമായി ഭരണകൂടത്തെ വെല്ലുവിളിച്ച് ഛത്തീസ്ഗഢ് മേഖലയിലെ കമ്യൂണിസ്റ്റു ഭീകരര്‍ . ബീജാപൂരിലെ വനപ്രദേശ ങ്ങളിലും ഗ്രാമങ്ങളിലും നടത്തിയ കൂട്ടക്കൊലകളുടെ പട്ടിക പുറത്തുവിട്ടാണ് കമ്യൂണിസ്റ്റ് ഭീകരർ ഭരണകൂടത്തെ വെല്ലുവിളിക്കുന്നത്. തങ്ങൾ കൊന്നൊടുക്കുന്നത് ചതിയന്മാരെയാണെന്നും ഇനിയും ഇത്തരക്കാർക്ക് ഈ ഗതി തന്നെയാണുണ്ടാവുകയെന്നും സന്ദേശത്തിലൂടെ ഭീകരർ ഭരണകൂടത്തെ ഭീഷണിപ്പെടുത്തുന്നു.
പോലീസിനും സി.ആർ.പി.എഫിനും മറ്റ് ഭീകരവിരുദ്ധ സ്‌ക്വാഡുകൾക്കും കമ്യൂണിസ്റ്റ് ഭീകരരുടെ നീക്കങ്ങളെ സംബന്ധിച്ച് വിവരങ്ങൾ നൽകുന്നവരെയുമാണ് ഭീകരർ കൊലചെയ്യുന്നത്. എന്നാൽ ജനകീയ കോടതിയാണ് ശിക്ഷ വിധിക്കുന്നതെന്നാണ് സന്ദേശത്തിലെ ന്യായീകരണം.
13 പേരെയാണ് സമീപകാലത്ത് ഭീകരർ വധിച്ചത്. ഇതിൽ അഞ്ചു പേർ ഭീകരരുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നവരായിരുന്നു. എട്ടു പേർ പോലീസിന്റെ സഹായികളായിരുന്നു. സെപ്തംബർ അവസാന ആഴ്ചയിൽ 16 പേരെ കമ്യൂണിസ്റ്റ് ഭീകരർ വധിച്ചിരുന്നു. ഇവർക്കിടയിലെ അസ്വാരസ്യവും പോലീസ് ഉപയോഗപ്പെടുത്തുകയാണ്. ബദ്രു എന്ന വിളിപ്പേരുള്ള വിജ്ജയെന്ന ഭീകരന് തലയ്‌ക്ക് 8 ലക്ഷം രൂപ വിലയിട്ടിരുന്നെങ്കിലും സഹപ്രവർത്തകരുടെ വെടിയേറ്റ് ഇയാൾ കൊല്ലപ്പെടുകയാണുണ്ടായത്.
ഗ്രോത്രവർഗ്ഗമേഖലകളിൽ കമ്മ്യൂണിസ്റ്റ് ഭീകരർക്ക് താവളം ഉണ്ടാക്കാൻ സാധിക്കുന്നില്ല . വളരെ ജാഗ്രതയിലാണ് പ്രദേശവാസികൾ നീങ്ങുന്നതെന്നത് ഭീകരർക്ക് വെല്ലുവിളിയാകുന്നുണ്ട്. അവരുടെ ക്രൂരതകൾ കാരണമാണ് ജനങ്ങൾക്കിടയിൽ ഇവരുടെ സ്ഥാനം നഷ്ടമായതെന്നും ബസ്തർ ഐ.ജി പി.സുന്ദർ രാജ് പറഞ്ഞു.
















Comments