മുംബൈ: മഹാരാഷ്‌ട്രയിലെ ഭീവാണ്ടി കെട്ടിട ദുരന്തത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നു. കെട്ടിടം തകർന്ന് 38 പേർ മരിച്ച സംഭവത്തിലാണ് നാലംഗ സംഘം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.
കെട്ടിടം 1975ല്‍ നിര്‍മ്മിച്ചതാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഗ്രാമീണ മേഖലയായിരുന്നതിനാല്‍ കൃത്യമായ അനുമതിയോ കെട്ടിട നിർമ്മാണ ചട്ടങ്ങളോ പാലിച്ചല്ല കെട്ടിടം നിർമ്മിച്ചതെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
സെപ്തംബര്‍ 21നാണ് കെട്ടിടം തകര്‍ന്നു വീണത്. ആധുനികമായ കോണ്‍ക്രീറ്റ് സംവിധാനത്തില്‍ പണിതുയര്‍ത്തിയ കെട്ടിടമായിരുന്നില്ല. തൂണുകള്‍ തകര്‍ന്നതോടെ അടിത്തറയടക്കം താഴേയ്‌ക്ക് ഇരുന്നാണ് കെട്ടിടം പൂര്‍ണ്ണമായും നിലംപൊത്തിയത്. മൂന്ന് നിലകളിലായി 40 ഫ്‌ലാറ്റുകളില്‍ ആകെ 150 പേരാണ് കെട്ടിടത്തില്‍ താമസക്കാരായി ഉണ്ടായിരുന്നത്.
Comments