കൊച്ചി: ഹിമാചൽ പ്രദേശിന്റെ പ്രാദേശിക ഭംഗി മുഴുവൻ വിളിച്ചോതുന്ന നാടോടി ഗാനം പാടിയ ദേവികയ്‌ക്ക് പ്രധാനമന്ത്രിയുടേയും ഹിമാചൽ പ്രദേശിന്റെ മുഖ്യമന്ത്രിയുടേയും അഭിനന്ദനം. ഹിമാചലിലെ പ്രശസ്തമായ ഗാനം ചംപാ കിത്ത്‌നീ ദൂർ എന്ന ഗാനമാണ് മലയാളിയായ ദേവിക ശ്രുതിമധുരമായി പാടിയത്. സമൂഹമാദ്ധ്യമങ്ങളിലൂടെ നാൽപ്പത് ലക്ഷത്തിലേറെപ്പേരിലേക്ക് ദേവികയുടെ ശബ്ദത്തിൽ ഈ ഗാനം എത്തിക്കഴിഞ്ഞു.

ദേവികയുടെ ഗാനം ആസ്വദിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി ദേവിക എന്ന കുട്ടിയെ ഓർത്ത് അഭിമാനം ! അവളുടെ ശ്രുതിമധുരമായ ആലാപനം ‘ഏക ഭാരതം ശ്രേഷ്ഠഭാരതത്തിന്റെ’ അന്തസത്ത ശക്തിപ്പെടുത്തുന്നു എന്നാണ് ട്വിറ്ററിലൂടെ സന്ദേശം നൽകിയത്.
ഏക് ഭാരത് ശ്രേഷ്ഠ് ഭാരത് എന്ന പഠന പദ്ധതിയുടെ ഭാഗമായിട്ടാണ് ദേവികയെ ക്കൊണ്ട് അദ്ധ്യാപകർ ഹിമാചലീ ഗീതം പാടിച്ചത്. പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ 9-ാം ക്ലാസ്സുകാരിയാണ് ദേവിക.എസ്.എസ്. തിരുവനന്തപുരത്ത് തിരുമലയിലാണ് ദേവിക അമ്മയ്‌ക്കും മുത്തശ്ശിയ്‌ക്കും അനുജനുമൊപ്പം താമസിക്കുന്നത്. തന്റെ ആത്മീയത നിറഞ്ഞ ശബ്ദത്തിലൂടെ പാടിയ ഗാനം ഇന്ത്യ മുഴുവനുള്ള ജനങ്ങളിലേക്ക് എത്തി. ഹിമാചൽ പ്രദേശ് പ്രദേശിന്റെ മഹിമ ഇങ്ങ് തെക്കൻ അറ്റത്തുള്ള കേരളത്തിലെ ദേവിക എന്ന കുട്ടി നൽകിയെന്നും ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയ്‌റാം ഠാക്കൂർ ഫേസ്ബുക്കിലൂടെ അറിയിച്ചു. ഹിമാചൽ പ്രദേശിലേക്ക് സംസ്ഥാനസർക്കാർ ദേവികയെ നേരിട്ട് ക്ഷണിച്ചിരിക്കുകയാണ്.
















Comments