ശ്രുതിമധുരമായ ആലാപനം 'ഏക ഭാരതം ശ്രേഷ്ഠഭാരതത്തിന്റെ' അന്തസത്ത ശക്തിപ്പെടുത്തുന്നു: ദേവികയെ അഭിനന്ദിച്ച് പ്രധാനമന്ത്രി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശ്രുതിമധുരമായ ആലാപനം ‘ഏക ഭാരതം ശ്രേഷ്ഠഭാരതത്തിന്റെ’ അന്തസത്ത ശക്തിപ്പെടുത്തുന്നു: ദേവികയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 10, 2020, 02:53 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: ഹിമാചൽ പ്രദേശിന്റെ പ്രാദേശിക ഭംഗി മുഴുവൻ വിളിച്ചോതുന്ന നാടോടി ഗാനം പാടിയ ദേവികയ്‌ക്ക് പ്രധാനമന്ത്രിയുടേയും ഹിമാചൽ പ്രദേശിന്റെ മുഖ്യമന്ത്രിയുടേയും അഭിനന്ദനം. ഹിമാചലിലെ പ്രശസ്തമായ ഗാനം ചംപാ കിത്ത്‌നീ ദൂർ എന്ന ഗാനമാണ് മലയാളിയായ ദേവിക ശ്രുതിമധുരമായി പാടിയത്. സമൂഹമാദ്ധ്യമങ്ങളിലൂടെ നാൽപ്പത് ലക്ഷത്തിലേറെപ്പേരിലേക്ക് ദേവികയുടെ ശബ്ദത്തിൽ ഈ ഗാനം എത്തിക്കഴിഞ്ഞു.

ദേവികയുടെ ഗാനം ആസ്വദിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി ദേവിക എന്ന കുട്ടിയെ ഓർത്ത് അഭിമാനം ! അവളുടെ ശ്രുതിമധുരമായ ആലാപനം ‘ഏക ഭാരതം ശ്രേഷ്ഠഭാരതത്തിന്റെ’ അന്തസത്ത ശക്തിപ്പെടുത്തുന്നു എന്നാണ് ട്വിറ്ററിലൂടെ സന്ദേശം നൽകിയത്.

ഏക് ഭാരത് ശ്രേഷ്ഠ് ഭാരത് എന്ന പഠന പദ്ധതിയുടെ ഭാഗമായിട്ടാണ് ദേവികയെ ക്കൊണ്ട് അദ്ധ്യാപകർ ഹിമാചലീ ഗീതം പാടിച്ചത്. പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ  9-ാം ക്ലാസ്സുകാരിയാണ് ദേവിക.എസ്.എസ്. തിരുവനന്തപുരത്ത് തിരുമലയിലാണ് ദേവിക അമ്മയ്‌ക്കും മുത്തശ്ശിയ്‌ക്കും അനുജനുമൊപ്പം താമസിക്കുന്നത്. തന്റെ ആത്മീയത നിറഞ്ഞ ശബ്ദത്തിലൂടെ പാടിയ ഗാനം ഇന്ത്യ മുഴുവനുള്ള ജനങ്ങളിലേക്ക് എത്തി. ഹിമാചൽ പ്രദേശ് പ്രദേശിന്റെ മഹിമ ഇങ്ങ് തെക്കൻ അറ്റത്തുള്ള കേരളത്തിലെ ദേവിക  എന്ന  കുട്ടി നൽകിയെന്നും ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയ്‌റാം ഠാക്കൂർ ഫേസ്ബുക്കിലൂടെ അറിയിച്ചു. ഹിമാചൽ പ്രദേശിലേക്ക് സംസ്ഥാനസർക്കാർ ദേവികയെ നേരിട്ട് ക്ഷണിച്ചിരിക്കുകയാണ്.

Tags: Narendra Modidevika
Share1185
Tweet
SendShare

More News from this section

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

Latest News

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies