ആയുര്‍വേദ മരുന്നുകളില്‍ മിക്കതിന്റേയും ഔഷധ കൂട്ടായി ഉപയോഗിക്കുന്ന ഒന്നാണ് തിപ്പലി. ഇതിന്റെ ഔഷധ ഗുണങ്ങള്‍ ഏറെയാണ്. ഔഷധ സസ്യങ്ങളുടെ കൂട്ടത്തില്‍ രാജ്ഞി എന്നാണ് തിപ്പലി അറിയപ്പെടുന്നത്. കാഴ്ചയില്‍ കുരുമുളകാണെന്നു തോന്നാം.
ആകൃതിയിലും പ്രകൃതത്തിലും കുരുമുളകിനോട് വളരെയേറെ സാദൃശ്യമുള്ള തിപ്പലി മൃദുലമായ കാണ്ഡത്തോട് കൂടി നിലത്ത് പടര്‍ന്നു വളരുന്ന ഒരു സസ്യമാണ്. തിപ്പലിയുടെ . കായ്കളും ഇലയും തണ്ടുമെല്ലാം ഔഷധ യോഗ്യമാണ്. ഇക്കിള്‍മാറി കിട്ടാന്‍ ഏറെ ഉത്തമമാണ് തിപ്പലി. കൂടാതെ തിപ്പലിപ്പൊടി തേനില്‍ ചാലിച്ച് കഴിച്ചാല്‍ പഴകിയ പനി, ചുമ എന്നിവ മാറി കിട്ടുന്നു.
തിപ്പലിയും കരിനൊച്ചിയുടെ വേരും സമം ചേര്‍ത്ത് കരിക്കിന്‍ വെള്ളത്തില്‍ അരച്ച് കലക്കി കഴിച്ചാല്‍ മൂത്രാശയത്തില്‍ ഉണ്ടാകുന്ന കല്ല് ദ്രവിച്ച് പോകുന്നു. ഊരുസ്തംഭം എന്ന വാത രോഗം ശമിക്കുന്നതിന് രണ്ട് ഗ്രാം തിപ്പലിപ്പൊടി വീതം ദശമൂലം കഷായത്തിലോ തേനിലോ ചേര്‍ത്ത് കഴിക്കുന്നത് വളരെ നല്ലതാണ്. തിപ്പലിപ്പൊടിയും ഉണക്ക മുന്തിരിയും ചേര്‍ത്ത് ദിവസവും രാവിലെ കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. കൂടാതെ ദഹന ശക്തിക്കും ദഹന സംബന്ധമായ അസുഖങ്ങള്‍ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു.
അതുപ്പോലെ വയറു വേദനക്ക് ആശ്വാസം കിട്ടാന്‍ തിപ്പലിയും ,കുരുമുളകും, കല്ലുപ്പും സമം പൊടിച്ച് കഴിക്കുക. തിപ്പലിപ്പൊടി മോരില്‍ കലക്കി കുടിച്ചാല്‍ അതിസാരത്തിനും ശമനം ലഭിക്കും. ജലദോഷത്തിനും അതു മൂലം കൊണ്ട് ഉണ്ടാകുന്ന ഒച്ചയടപ്പിനും തിപ്പലിവേരും കുരുമുളകും ചുക്കും സമം ചേര്‍ത്ത് ഉള്ള കഷായം ഉണ്ടാക്കി കുടിക്കുന്നത് ഏറെ ഗുണപ്രദമാണ്. തിപ്പലിയുടെ പൂവ് വറുത്തു പൊടിച്ച് തേനില്‍ ചേര്‍ത്ത് കഴിച്ചാല്‍ ശരീര വേദന കുറയുന്നു.
















Comments