ശത്രു ഒന്നടിച്ചാൽ പത്തായി തിരികെ നൽകുന്ന ഭാരതം . ശത്രുരാജ്യങ്ങളുടെ നെഞ്ചിടിപ്പേറ്റി ഇന്ത്യ കുതിക്കുകയാണ് പ്രതിരോധ രംഗത്ത് എതിരാളികളില്ലാത്ത വിധത്തിൽ . അതിർത്തിയിൽ സംഘർഷം രൂക്ഷമാകുമ്പോൾ ആയുധങ്ങൾക്ക് മൂർച്ഛ കൂട്ടുകയാണ് ഇന്ത്യ .
ഒരു മാസത്തോളമായി നാലു ദിവസത്തില്‍ ഒരു മിസൈല്‍ എന്ന തോതിലാണ് കരുത്തുറ്റ പുതിയ അത്യാധുനിക മിസൈലുകള്‍ ഇന്ത്യ പരീക്ഷിക്കുന്നത്. 800 കിലോമീറ്റര്‍ ദൂരപരിധി ലഭിക്കുന്ന നിര്‍ഭയ് സബ് സോണിക് ക്രൂസ് മിസൈല്‍ കൂടി വിക്ഷേപിക്കുന്നതോടെ 35 ദിവസത്തിനിടെ ഇന്ത്യ നടത്തുന്ന പത്താം ആയുധ പരീക്ഷണമാകും ഇത്.
യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ നിന്നും ചൈന പിന്‍വാങ്ങാന്‍ വിസമ്മതിച്ചതിനു പിന്നാലെയാണ് തുടർച്ചയായി അത്യാധുനിക മിസൈല്‍ സംവിധാനങ്ങള്‍ ഇന്ത്യ പരീക്ഷിക്കാനാരംഭിച്ചത്.
ഇവയില്‍ ആറ് മിസൈലുകള്‍ ഉഗ്രശേഷിയുള്ളവയാണ്. ശബ്ദത്തേക്കാള്‍ ആറു മടങ്ങ് വേഗതയില്‍ സഞ്ചരിക്കാന്‍ ശേഷിയുള്ള മിസൈല്‍ സാങ്കേതിവിദ്യയായ ഹൈപര്‍സോണിക് ടെക്‌നോളജി ഡെമോണ്‍സ്‌ട്രേറ്റര്‍ വെഹിക്കിൾ സെപ്തംബര്‍ ഏഴിന് പരീക്ഷിച്ചതോടെയാണ് തുടക്കം.
സെപ്തംബര്‍ 22ന് അഭ്യാസ്-ഹൈസ്പീഡ് എക്‌സ്പാന്‍ഡബിള്‍ ഏരിയല്‍ ടാര്‍ഗറ്റും ലേസര്‍ ഗൈഡഡ് ആന്റി ടാങ്ക് ഗൈഡഡ് മിസൈലും പരീക്ഷിച്ചു. ഇന്ത്യയുടെ തന്ത്രപ്രധാന ആയുധമായ പൃഥ്വി 11 മിസൈലിന്റെ രാത്രികാല പരീക്ഷണം സെപ്തംബര്‍ 23ന് നടന്നു.
ലോകത്തെ തന്നെ ഏറ്റവും വേഗതയേറിയ ക്രൂസ് മിസൈലെന്ന വിശേഷണമുള്ള ബ്രഹ്മോസ് മിസൈലിന്റെ പരിഷ്‌ക്കരിച്ച പതിപ്പ് സെപ്തംബര്‍ 30ന് പരീക്ഷിച്ചു. 400 കിലോമീറ്റര്‍ അകലെ വരെയുള്ള ലക്ഷ്യം തകര്‍ക്കാന്‍ ശേഷിയുള്ള മിസൈലാണിത്. ഒക്ടോബര്‍ ഒന്നിന് ലേസര്‍ ഗൈഡഡ് ആന്റി ടാങ്ക് ഗൈഡഡ് മിസൈല്‍ പരീക്ഷണം നടന്നു. സൂപര്‍സോണിക് ശൗര്യ മിസൈല്‍ ഒക്ടോബര്‍ മൂന്നിനും സുപര്‍സോണിക് മിസൈല്‍ അസിസ്റ്റഡ് റിലീസ് ഓഫ് ടോര്‍പിഡോ ഒക്ടോബര്‍ അഞ്ചിനു പരീക്ഷിച്ചു.
ഏറ്റവും അവസാനമായി രുദ്രം ആന്റി റേഡിയേഷൻ മിസൈലും ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. സുഖോയ് -30 യുദ്ധവിമാനത്തിൽ നിന്നാണ് ഡിആർഡിഒ വികസിപ്പിച്ചെടുത്ത രുദ്രം ആന്റി റേഡിയേഷൻ മിസൈൽ പരീക്ഷിച്ചത്.
രുദ്ര മിസൈൽ ശത്രു നിരീക്ഷണ റഡാറുകൾ, ട്രാക്കിങ്, ആശയവിനിമയ സംവിധാനങ്ങൾ എന്നിവ നശിപ്പിക്കുന്നതിന് വ്യത്യസ്ത ഉയരങ്ങളിൽ നിന്ന് വിക്ഷേപിക്കാൻ കഴിയുമെന്നതും മികവാണ്. മിറാഷ്, ജാഗ്വാർ, തേജസ് തുടങ്ങി പോർവിമാനങ്ങളിൽ നിന്നും ഈ മിസൈൽ പ്രയോഗിക്കാൻ കഴിയും.
















Comments