ലഖ്‌നൗ: ഉത്തര്‍പ്രദേശിലേയും ഉത്തരാഖണ്ഡിലേയും രാജ്യസഭാ സീറ്റുകളിലേ ക്കുള്ള തെരഞ്ഞെടുപ്പ് നവംബറില്‍ നടക്കും. കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരിയും സമാജ് വാദി പാര്‍ട്ടി നേതാവ് ഗോപാല്‍ യാദവും അടക്കം10 പേരാണ് ഉത്തര്‍പ്രദേ ശില്‍ നിന്നുമാത്രം രാജ്യസഭയുടെ കാലാവധി പൂര്‍ത്തിയാക്കുന്നവരായുള്ളത്. ഒരു സീറ്റ് ഒഴിവ് വരുന്നത് ഉത്തരാഘണ്ടിലാണ്. ഇവിടുന്നുള്ള രാജ്യസഭാംഗം നടന്‍ രാജ് ബബ്ബറിന്റെ കാലാവധിയും മറ്റുള്ളവര്‍ക്കൊപ്പം നവംബര്‍ 25ന് അവസാനിക്കുകയാണ്.
തെരഞ്ഞെടുപ്പ് കമ്മീഷനാണ് പ്രത്യേക വാര്‍ത്താക്കുറിപ്പിലൂടെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്.തെരഞ്ഞെടുപ്പിനായി നാമനിര്‍ദ്ദേശപത്രിക നല്‍കേണ്ട അവസാന തീയതി ഈ മാസം 27-ാം തീയതിയാണ്. പിന്‍വലിക്കാനുള്ള അവസാന തീയതി നവംബര്‍ 2 ആണെന്നും കമ്മീഷന്‍ അറിയിച്ചു.
















Comments