സാന്റാബാര്‍ബറ: ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ബൊളീവിയയ്‌ക്കെതിരെ അര്‍ജ്ജന്റീനയ്‌ക്ക് ജയം. ലാറ്റിനമേരിക്കന്‍ ഭൂഖണ്ഡത്തിലെ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അര്‍ജ്ജന്റീന 2-1നാണ് ബൊളോവിയയെ തോല്‍പ്പിച്ചത്. ആദ്യ പകുതിയില്‍ ഗോളടിച്ച് നീലപ്പടയെ ഞെട്ടിച്ച ബൊളീവിയയ്‌ക്കെതിരെ ഇരുപകുതികളിലും ഓരോ ഗോളുകളടിച്ചാണ് അര്‍ജ്ജന്റീന ജയം നേടിയത്.
കളിയുടെ 24-ാം മിനിറ്റില്‍ ബൊളീവിയ ലീഗ് നേടി. മാര്‍സെല്ലോ മൊറേനായാണ് 24-ാം മിനിറ്റില്‍ ഗോളടിച്ചത്. തുടര്‍ന്ന് ലോറ്റാരോ മാര്‍ട്ടിനസ് 45-ാം മിനിറ്റില്‍ അര്‍ജ്ജന്റീനയ്‌ക്കായി സമനില ഗോള്‍ നേടി. 79-ാം മിനിറ്റില്‍ ജൊവാക്വീന്‍ കൊറയ വിജയഗോളും നേടി.ഗ്രൂപ്പ് മത്സരങ്ങളിലെ 18 എണ്ണത്തില്‍ അര്‍ജ്ജന്റീനയുടെ രണ്ടാമത്തെ മത്സരമാണ് ഇന്നലെ നടന്നത്. ആദ്യ മത്സരത്തില്‍ ഇക്വഡോറി നേയാണ് അര്‍ജ്ജന്റീന 1-0ന് തോല്‍പ്പിച്ചത്.
















Comments