ന്യൂഡൽഹി : തനിഷ്ക് ജ്വല്ലറിയ്‌ക്കെതിരെ ഹിന്ദുക്കൾ ആക്രമണങ്ങൾ നടത്തുന്നുവെന്ന് വ്യാജ വാർത്ത നൽകിയ എൻ ഡി ടി വിയ്‌ക്കെതിരെ നടപടിയെടുക്കാൻ നിർദേശം നൽകി ഗുജറാത്ത് ആഭ്യന്തര മന്ത്രി.
ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്ന പരസ്യം ചിത്രീകരിച്ച തനിഷ്ക് ജ്വല്ലറി പരസ്യം പിൻ വലിച്ചതിനു ശേഷവും ഹിന്ദു മത വിശ്വാസികളും , സംഘങ്ങളും ചേർന്ന് കച്ചിലെ ഗാന്ധിധാമിലെ ഒരു തനിഷ്ക് ഷോറൂം ആക്രമിച്ചുവെന്നായിരുന്നു എൻ ഡി ടിവി നൽകിയ വാർത്ത . ഇതേ തുടർന്നാണ് ഗുജറാത്ത് ആഭ്യന്തരമന്ത്രി പ്രദീപ്സിങ് ജഡേജ കേസ് രജിസ്റ്റർ ചെയ്യാനും വ്യാജ വാർത്തകൾക്കെതിരെ കർശന നടപടി ആരംഭിക്കാനും നിർദേശിച്ചത്.
ഗാന്ധിധാമിലെ ഷോറൂമിന് നേരെ ആക്രമണമുണ്ടായി എന്ന രീതിയിലുള്ള വ്യാജവാർത്തകൾ ക്രമസമാധാനത്തെ തകർക്കുന്നതിനും ഗുജറാത്തിൽ വർഗീയ കലാപത്തിനു പ്രേരിപ്പിക്കുന്നതാണെന്നും പ്രദീപ് സിങ് പറഞ്ഞു .
ഷോറൂമിനെ ജനക്കൂട്ടം ആക്രമിച്ചുവെന്ന വാർത്ത എൻഡിടിവി പുറത്ത് വിട്ട ശേഷം, നിരവധി മുഖ്യധാരാ മാദ്ധ്യമങ്ങൾ ഈ വാർത്ത ഏറ്റെടുത്തു. ഷോറൂമിന് നേരെ ആക്രമണമൊന്നുമില്ലെന്നും പ്രകോപിതരായ ജനക്കൂട്ടം കൊള്ളയടിച്ചുവെന്നത് എൻ ഡി ടിവി വ്യാജമായി പ്രചരിപ്പിച്ചതാണെന്നും കച്ച് പോലീസ് വ്യക്തമാക്കി
ഹൈന്ദവ മത വിശ്വാസിയായ മരുമകളുടെ സീമന്ത ചടങ്ങ് ആഘോഷിക്കുന്ന മുസ്ലിം കുടുംബത്തിന്റെ കഥ പറയുന്ന പരസ്യമാണ് തനിഷ്ക് ജ്വല്ലറിക്കായി ഒരുക്കിയത്. ദക്ഷിണേന്ത്യക്കാരിയെന്ന് തോന്നിക്കുന്ന മരുമകളുടെ ഹൈന്ദവാചര പ്രകാരമുള്ള ചടങ്ങുകളിൽ മുസ്ലിം കുടുംബാംഗങ്ങൾ മാത്രം പങ്കെടുക്കുന്നതാണ് 45 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ ചിത്രീകരിച്ചിരിക്കുന്നത്.
തങ്ങളുടെ ഏറ്റവും പുതിയ പരസ്യത്തിലൂടെ ‘ലൗ ജിഹാദിനെ’ മഹത്വവൽക്കരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന കമ്പനിയ്‌ക്ക് സോഷ്യൽ മീഡിയ ഉപയോക്താക്കളിൽ നിന്ന് കടുത്ത തിരിച്ചടി നേരിടേണ്ടി വന്നു.
വീട്ടിൽ അനുഷ്ടിക്കാത്ത ചടങ്ങ് എന്തിനാണ് നടത്തുന്നതെന്ന ചോദ്യവും പരസ്യത്തിൽ ഉയരുന്നുണ്ട്.പരസ്യചിത്രത്തിന് ലൈക്കിനേക്കാളേറെ ഡിസ്ലൈക്കുകളാണ് ലഭിച്ചിരിക്കുന്നത്. 2000ത്തിലേറെ പേർ ഡിസ്ലൈക്ക് അടിച്ചപ്പോൾ 545 പേർ മാത്രമാണ് ലൈക്കടിച്ചത്.ഹിന്ദു-മുസ്ലിം മതമൈത്രി വിളിച്ചോതാൻ എന്ന പേരിൽ വർഗീയത മുതലെടുക്കാനാണ് പരസ്യത്തിന്റെ ഉദ്ദേശ്യമെന്നും സോഷ്യൽ മീഡിയ പറയുന്നു.
















Comments