തൃശൂര്‍: തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഒരു വാര്‍ഡിലേക്ക് ആവശ്യമായ ഓക്‌സിജന്‍ സംവിധാനങ്ങള്‍ നല്‍കാനൊരുങ്ങിയ സുരേഷ് ഗോപി എംപിയെ അഭിനന്ദിച്ച് ബിജെപി വക്താവ് സന്ദീപ് വാര്യർ .നന്മയുടെ പര്യായമാണ് ഈ മനുഷ്യനെന്ന് പറഞ്ഞാണ് സന്ദീപ് വാര്യരുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.
‘ നന്മ എന്ന പദത്തിന്റെ പര്യായമാണ് സുരേഷ് ഗോപി . ഒരു മനുഷ്യായുസ്സിൽ തന്റെ സമ്പാദ്യത്തിന്റെ വലിയ പങ്കും സഹജീവികൾക്കു വേണ്ടി നൽകുന്ന സുരേഷേട്ടനെന്ന നിഷ്കളങ്കനായ വലിയ മനുഷ്യൻ തൃശ്ശൂരിന് മുകളിൽ വീണ്ടും സ്നേഹ വർഷം ചൊരിയുകയാണ് .
കുറച്ചു ദിവസം മുമ്പ് സൈന്യത്തിൽ നിയമിതയായ വിസ്മയയെ പരിചയപ്പെടുത്തിയപ്പോൾ സുരേഷേട്ടൻ ശരിക്കും വിസ്മയിപ്പിച്ചു. നേരിട്ട് ഫോൺ ചെയ്ത് വിസ്മയയുടെ കുടുംബത്തിന്റെ അവസ്ഥ അറിഞ്ഞ് സാമ്പത്തിക സഹായം നൽകി.
കഴിഞ്ഞ ആഴ്ച കൊല്ലത്ത് കളക്ടററേറ്റ് മാർച്ചിനിടെ ഗ്രനേഡ് പൊട്ടി പരിക്കേറ്റ യുവമോർച്ച പ്രവർത്തകന്റെ ചികിത്സ കാര്യം ശ്രദ്ധയിൽ പെടുത്തിയപ്പോൾ ഉടൻ തന്നെ അമ്പതിനായിരം രൂപയുടെ സാമ്പത്തിക സഹായം നൽകി . നന്ദി പറയാൻ വാക്കുകളില്ല പ്രിയ സുരേഷേട്ടാ ‘ ഇങ്ങനെയാണ് സന്ദീപ് വാര്യരുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.
വാഹനാപകടത്തില്‍ മരിച്ച് പോയ മകള്‍ ലക്ഷ്മിയുടെ ഓർമ്മയ്‌ക്കായാണ് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഒരു വാര്‍ഡിലേക്ക് ആവശ്യമായ ഓക്‌സിജന്‍ സംവിധാനങ്ങള്‍ സുരേഷ് ഗോപി നൽകുന്നത് . മെഡിക്കല്‍ കോളേജില്‍ കൊറോണ രോഗികള്‍ക്ക് പ്രാണവായു നല്‍കുന്ന പ്രാണ പദ്ധതിയുടെ ഭാഗമായിട്ടാണ് ഇവിടുത്തെ ഒരു വാര്‍ഡിലേക്ക് വേണ്ടുന്ന എല്ലാ ഓക്‌സിജന്‍ സംവിധാനങ്ങളും നല്‍കുന്നത്. 64 കിടക്കകളില്‍ ഈ സംവിധാനം ഏര്‍പ്പെടുത്താന്‍ 7.6 ലക്ഷം രൂപയാണ് ചെലവ്. മകള്‍ ലക്ഷ്മിയുടെ പേരില്‍ സുരേഷ് ഗോപി വര്‍ഷങ്ങളായി നടത്തി വരുന്ന കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് ഈ സംവിധാനം ഒരുക്കുന്നത്. എംപി ഫണ്ട് ഇതിനായി ഉപയോഗിക്കുന്നില്ല.
















Comments