ബോളിവുഡിലെ നിത്യഹരിത നായികയാണ് ഹേമമാലിനി. തന്റെ സൗന്ദര്യവും കഴിവും കൊണ്ട് ഒരു കാലഘട്ടത്തില്‍ ഹിന്ദി സിനിമയിലെ ഡ്രീം ഗേള്‍. അഭിനയം മാത്രമല്ല മികച്ച ഒരു നര്‍ത്തകിയും, സംവിധായികയും, നിര്‍മ്മാതാവും അതിലുപരി ഒരു രാജ്യസഭ അംഗം കൂടിയാണ് ഹേമമാലിനി. 1948 ഒക്ടോബര്‍ പതിനാറിന് തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിയിലെ അമ്മന്‍കുടിയില്‍ ഒരു അയ്യങ്കാര്‍ കുടുംബത്തിലാണ് ഹേമമാലിനി ജനിച്ചത്. നൃത്തം ഏറെ ഇഷ്ടപ്പെട്ടിരുന്ന ഹേമ ചെറുപ്പം മുതല്‍ തന്നെ അതിനു കൂടുതല്‍ ശ്രദ്ധ നല്‍കിയിരുന്നു. ചെന്നൈയിലെ ആന്ധ്രാ മഹിളാ സഭയില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതിനു ശേഷം അഭിനയം എന്ന മേഖല തിരഞ്ഞെടുത്തു. 1961 ല്‍ പുറത്തിറങ്ങിയ ‘ഇതു സത്തിയം’ എന്ന തമിഴ് സിനിമയിലൂടെ ഹേമമാലിനി സിനിമ മേഖലയിലേക്കു കാലെടുത്തു വെച്ചു. എന്നാല്‍ ആ ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല.
മാത്രമല്ല ഹേമയുടെ മുഖം ഒരു താരമാവാന്‍ വേണ്ട തരത്തിലല്ല എന്ന് പറഞ്ഞ് തമിഴിലെ പ്രശസ്ത സംവിധായകനായ ശ്രീധര്‍ ഹേമമാലിനിയെ നിരാശപ്പെടുത്തി. ഇതോടെ താരം ഹിന്ദി സിനിമ ലോകത്തേക്ക് എത്തി. 1968 ല്‍ ‘സപനോം കാ സൗദാഗര്‍’ എന്ന ചിത്രത്തില്‍ ബോളിവുഡിലെ ഷോമാനായിരുന്ന രാജ് കപുറിന്റെ കൂടെ അഭിനയിച്ചു കൊണ്ടു തന്നെ ഹേമമാലിനി തന്റെ ഹിന്ദി സിനിമ രംഗത്ത് തുടക്കം കുറിച്ചു. തുടര്‍ന്ന് ആന്‍സൂ ഔര്‍ മുസ്‌കാന്‍, അഭിനേത്രി, അഞ്ജന, ശരാഫത്ത് എന്നീ ചിത്രങ്ങളിലൂടെ മികച്ച അഭിനയം കാഴ്ച വെച്ചു. 1970 ല്‍ പുറത്തിറങ്ങിയ ജോണി മേരാ നാം എന്ന സിനിമ സൂപ്പര്‍ ഹിറ്റായതോടെ ഹേമമാലിനി ആരാധകരുടെ സ്വപ്ന സുന്ദരിയായി മാറി.
ഹേമമാലിനിയും ധര്‍മ്മേന്ദ്രയും ജോഡിയായി അഭിനയിച്ച നയാ സമാന, രാജാ ജാനി, സീതാ ഔര്‍ ഗീതാ, ജുഗ്‌നു, ഷോലെ തുടങ്ങി ചിത്രങ്ങളെല്ലാം തന്നെ വിജയം കണ്ടു. ബോളിവുഡിലെ സൂപ്പര്‍ ഹിറ്റ് ചിത്രമായ ഷോലെയിലെ ബസന്തിയെ ഇന്നും ആളുകള്‍ ഓര്‍ക്കുന്നു. കുറേ കാലം സിനിമ രംഗത്തു നിന്ന് വിട്ടു നിന്ന ഹേമമാലിനി 1993 ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് കുടുംബ ചിത്രമായ ഭഗവാനില്‍ അമിതാഭ് ബച്ചന്റെ ഭാര്യയായി അഭിനയിച്ചു കൊണ്ട് ഹിന്ദി സിനിമ ലോകത്തേക്ക് തിരിച്ചു വന്നു. 2000 ല്‍ ഫിലിം ഫെയര്‍ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡും പത്മശ്രീ പുര്‍സ്‌കാരവും ലഭിച്ചു. രാഷ്‌ട്രീയത്തിലും സജീവമായ ഹേമമാലിനി ബി.ജെ.പി യുടെ പിന്‍തുണയോടെയാണ് രാജ്യസഭാംഗമായത്. ധര്‍മ്മേന്ദ്രയാണ് ഹേമമാലിനിയെ വിവാഹം ചെയ്ത് ഇഷ, അഹന എന്നിവര്‍ മക്കളാണ്.
Comments