ബോളിവുഡിലെ ഡ്രീം ഗേള്‍........ഹേമമാലിനി
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബോളിവുഡിലെ ഡ്രീം ഗേള്‍……..ഹേമമാലിനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 20, 2020, 10:51 am IST
Facebook
Twitter
WhatsAppTelegram

ബോളിവുഡിലെ നിത്യഹരിത നായികയാണ് ഹേമമാലിനി. തന്റെ സൗന്ദര്യവും കഴിവും കൊണ്ട് ഒരു കാലഘട്ടത്തില്‍ ഹിന്ദി സിനിമയിലെ ഡ്രീം ഗേള്‍. അഭിനയം മാത്രമല്ല മികച്ച ഒരു നര്‍ത്തകിയും, സംവിധായികയും, നിര്‍മ്മാതാവും അതിലുപരി ഒരു രാജ്യസഭ അംഗം കൂടിയാണ് ഹേമമാലിനി. 1948 ഒക്ടോബര്‍ പതിനാറിന് തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിയിലെ അമ്മന്‍കുടിയില്‍ ഒരു അയ്യങ്കാര്‍ കുടുംബത്തിലാണ് ഹേമമാലിനി ജനിച്ചത്. നൃത്തം ഏറെ ഇഷ്ടപ്പെട്ടിരുന്ന ഹേമ ചെറുപ്പം മുതല്‍ തന്നെ അതിനു കൂടുതല്‍ ശ്രദ്ധ നല്‍കിയിരുന്നു. ചെന്നൈയിലെ ആന്ധ്രാ മഹിളാ സഭയില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതിനു ശേഷം അഭിനയം എന്ന മേഖല തിരഞ്ഞെടുത്തു. 1961 ല്‍ പുറത്തിറങ്ങിയ ‘ഇതു സത്തിയം’ എന്ന തമിഴ് സിനിമയിലൂടെ ഹേമമാലിനി സിനിമ മേഖലയിലേക്കു കാലെടുത്തു വെച്ചു. എന്നാല്‍ ആ ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല.

മാത്രമല്ല ഹേമയുടെ മുഖം ഒരു താരമാവാന്‍ വേണ്ട തരത്തിലല്ല എന്ന് പറഞ്ഞ് തമിഴിലെ പ്രശസ്ത സംവിധായകനായ ശ്രീധര്‍ ഹേമമാലിനിയെ നിരാശപ്പെടുത്തി. ഇതോടെ താരം ഹിന്ദി സിനിമ ലോകത്തേക്ക് എത്തി. 1968 ല്‍ ‘സപനോം കാ സൗദാഗര്‍’ എന്ന ചിത്രത്തില്‍ ബോളിവുഡിലെ ഷോമാനായിരുന്ന രാജ് കപുറിന്റെ കൂടെ അഭിനയിച്ചു കൊണ്ടു തന്നെ ഹേമമാലിനി തന്റെ ഹിന്ദി സിനിമ രംഗത്ത് തുടക്കം കുറിച്ചു. തുടര്‍ന്ന്  ആന്‍സൂ ഔര്‍ മുസ്‌കാന്‍, അഭിനേത്രി, അഞ്ജന, ശരാഫത്ത് എന്നീ ചിത്രങ്ങളിലൂടെ മികച്ച അഭിനയം കാഴ്ച വെച്ചു. 1970 ല്‍ പുറത്തിറങ്ങിയ ജോണി മേരാ നാം എന്ന സിനിമ സൂപ്പര്‍ ഹിറ്റായതോടെ ഹേമമാലിനി ആരാധകരുടെ സ്വപ്ന സുന്ദരിയായി മാറി.

ഹേമമാലിനിയും ധര്‍മ്മേന്ദ്രയും ജോഡിയായി അഭിനയിച്ച നയാ സമാന, രാജാ ജാനി, സീതാ ഔര്‍ ഗീതാ, ജുഗ്‌നു, ഷോലെ തുടങ്ങി ചിത്രങ്ങളെല്ലാം തന്നെ വിജയം കണ്ടു. ബോളിവുഡിലെ സൂപ്പര്‍ ഹിറ്റ് ചിത്രമായ ഷോലെയിലെ ബസന്തിയെ ഇന്നും ആളുകള്‍ ഓര്‍ക്കുന്നു. കുറേ കാലം സിനിമ രംഗത്തു നിന്ന് വിട്ടു നിന്ന ഹേമമാലിനി 1993 ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് കുടുംബ ചിത്രമായ ഭഗവാനില്‍ അമിതാഭ് ബച്ചന്റെ ഭാര്യയായി അഭിനയിച്ചു കൊണ്ട് ഹിന്ദി സിനിമ ലോകത്തേക്ക് തിരിച്ചു വന്നു. 2000 ല്‍ ഫിലിം ഫെയര്‍ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡും പത്മശ്രീ പുര്‍സ്‌കാരവും ലഭിച്ചു. രാഷ്‌ട്രീയത്തിലും സജീവമായ ഹേമമാലിനി ബി.ജെ.പി യുടെ പിന്‍തുണയോടെയാണ് രാജ്യസഭാംഗമായത്. ധര്‍മ്മേന്ദ്രയാണ് ഹേമമാലിനിയെ വിവാഹം ചെയ്ത് ഇഷ, അഹന എന്നിവര്‍ മക്കളാണ്.

 

Tags: BJP MP
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

വിവാഹവീട്ടിലെ ആഘോഷത്തിനിടെ സംഘർഷം; തർക്കത്തിന് പിന്നാലെ മൂന്ന് പേരെ വെട്ടി അയൽവാസി, ഒരാൾ ഗുരുതരാവസ്ഥയിൽ

കൂടത്തായി സെന്റ് മേരീസ് ഹൈസ്‌കൂളിൽ റാഗിങ്; ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ വാഷ്‌റൂമിൽ കൊണ്ടുപോയി മർദിച്ചതായി പരാതി, രണ്ട് സീനിയർ വിദ്യാർഥിനികൾക്ക് സസ്‌പെൻഷൻ

സിവിൽ എഞ്ചിനീയറിൽ നിന്ന് സന്യാസിയിലേക്ക്; ശ്രീരാമകൃഷ്ണ ആശ്രമത്തിലെ മുൻ മഠാധിപതി സ്വാമി ഗോലോകാനന്ദജി മഹാരാജ് സമാധിയായി

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies