കൊച്ചി: പൊലീസ് സ്റ്റേഷന് മുന്നിലെ ആൽമരത്തിൽ കയറി ട്രാൻസ്ജെൻഡർ യുവതിയുടെ ആത്മഹത്യാ ശ്രമം. ആലുവയിലാണ് സംഭവം. അന്ന എന്ന ട്രാൻസ്ജെൻഡർ യുവതിയാണ് ആത്മഹത്യാ ശ്രമം നടത്തിയത്. തന്നെ അപമാനിച്ചവർക്കെതിരെ പൊലീസിൽ പരാതിപ്പെട്ടിട്ടും നടപടി ഉണ്ടാകാത്തതിൽ പ്രതിഷേധിച്ചായിരുന്നു ആത്മഹത്യാ ശ്രമം.
പരാതിയിൽ നടപടിയെടുക്കുമെന്ന് പൊലീസ് ഉറപ്പു നൽകിയതോടെയാണ് അന്ന താഴെ ഇറങ്ങാൻ തയ്യാറായത്. ഫയർഫോഴ്സ് എത്തിയാണ് ഇവരെ താഴെ ഇറക്കിയത്. അതേസമയം പരാതി ബോക്സിൽ ഇടാൻ ആവശ്യപ്പെട്ടത് ഇവർ തെറ്റിദ്ധരിച്ചതാകാമെന്നാണ് പൊലീസ് പറയുന്നത്. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് പരാതി നേരിട്ട് സ്വീകരിക്കാതെ ബോക്സിൽ ഇടാൻ ആവശ്യപ്പെട്ടതെന്നാണ് പൊലീസിന്റെ വിശദീകരണം.
Comments