മുണ്ടക്കയം : സി.പി.എം നൂറാംവാർഷിക ആഘോഷത്തിന്റെ പേരിൽ എസ്എന്‍ഡിപി കൊടിമരത്തില്‍ സിപിഎം പതാക ഉയര്‍ത്തിയ സംഭവം വിവാദമായതോടെ ലോക്കല്‍ സെക്രട്ടറി മാപ്പ് എഴുതി നല്‍കി തടിയൂരി .
പെരുവന്താനം ലോക്കല്‍ സെക്രട്ടറി ബിജുവാണ് എസ്എന്‍ഡിപി 561-)0 ശാഖ ഓഫീസിന് മുന്നിലെ കൊടിമരത്തില്‍ സിപിഎം പതാക ഉയര്‍ത്തിയത് . ഇതിന്റെ ഫോട്ടോയെടുത്ത് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു.
എസ്എന്‍ഡിപി കൊടിമരത്തില്‍ സിപിഎം പതാക ഉയര്‍ത്തുന്നത് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ പ്രതിഷേധം ശക്തമായി. വിവരമറിഞ്ഞ് എസ്എന്‍ഡിപി നേതാക്കള്‍ തന്നെ രംഗത്ത് വന്നതോടെ സിപിഎം പ്രതിരോധത്തിലുമായി. തുടര്‍ന്ന് സിപിഎം ഏരിയ നേതൃത്വം വിഷയത്തില്‍ ഇടപെടുകയും പരസ്യമായി മാപ്പ് പറയാമെന്ന് സമ്മതിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടി ലോക്കല്‍ സെക്രട്ടറി എ. ബിജു മാപ്പ് എഴുതി നല്‍കുകയായിരുന്നു.
















Comments