തടി വ്യവസായത്തിന് പേരു കേട്ട സ്ഥലമാണ് കോഴിക്കോട് ജില്ലയിലെ കല്ലായി. ഇപ്പോള്‍ സ്ഥിതി കുറച്ചു പുറകോട്ട് ആണെങ്കിലും കല്ലായി കടവത്ത് എത്തി ചേര്‍ന്നിരുന്ന തടി കഷ്ണങ്ങള്‍ക്ക് കണക്കില്ലായിരുന്നു. നിലമ്പൂര്‍ കാടുകളില്‍ നിന്നും വയനാട്ടില്‍ നിന്നും കുറ്റ്യാടിപ്പുഴ വഴി തടി കല്ലായിയിലേക്ക് ഒഴുകിയെത്തിയ കാലമുണ്ടായിരുന്നു. അത്രയധികം തടി വ്യാപാരം നടന്ന സ്ഥലമായിരുന്നു കല്ലായി. എന്നാല്‍ ഇപ്പോള്‍ തടി വ്യവസായം പിറകോട്ടാണ്. കൊവിഡ് കാലം ആയതോടെ സ്ഥിതി ഒന്നു കൂടി രൂക്ഷമായി. എന്നാല്‍ ഇപ്പോള്‍ വ്യത്യസ്തമായ ഒരു കാഴ്ചയാണ് കല്ലായി കടവത്തുളളത്. മരങ്ങള്‍ക്കു പകരമായി കല്ലായി കടവത്ത് ഇപ്പോള്‍ മത്സ്യം എത്തുന്നു.
മഹാമാരി പടര്‍ന്നു കയറിയ സാഹചര്യത്തില്‍ എല്ലായിടത്തും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നു. കോഴിക്കോട് ജില്ലയില്‍ ദിനം പ്രതി സമ്പര്‍ക്ക രോഗികളുടെ എണ്ണം കൂടി വരുന്നു. അതുകൊണ്ടു തന്നെ ഒരുപാട് സ്ഥലങ്ങളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഹാര്‍ബറുകളിലും നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് ഇപ്പോള്‍ കല്ലായി കടവത്ത് മത്സ്യം എത്തിക്കാന്‍ തുടങ്ങിയിരിക്കുന്നത്. ചെറുകിട മത്സ്യ വില്‍പ്പനക്കാര്‍ക്ക് ഒരു വരുമാന മാര്‍ഗ്ഗം കൂടിയാണ് ഇത്.
നിയന്ത്രണങ്ങള്‍ പാലിച്ചു കൊണ്ട് സുരക്ഷിതമായി തന്നെയാണ് കല്ലായി കടവത്ത് മത്സ്യങ്ങള്‍ എത്തിക്കുന്നത്. സാമൂതിരിയുടെ കാലം മുതല്‍ ഇവിടെ തടി വ്യവസായം ആരംഭിച്ചിരുന്നു. രാത്രിയും പകലും ഇടതടവില്ലാതെ ഈര്‍ച്ച മില്ലുകളുടെ നിരന്തര പ്രവര്‍ത്തനം, മൂന്ന് ഷിഫ്റ്റുകളിലായി നിരവധി തൊഴിലാളികള്‍, ദൂരത്തു നിന്നു പോലും തടി വാങ്ങുന്നതിനായി വ്യവസായികള്‍ എന്നിങ്ങനെ ഒരു പ്രതാപ കാലം കല്ലായിക്കുണ്ടായിരുന്നു. ഒരു കാലത്ത് തടി വ്യവസായത്തിനു പേരു കേട്ട ഇവിടം ഇന്നു പുറകോട്ടു പോയിരിക്കുന്നു.
















Comments