ന്യൂഡല്‍ഹി: കശ്മീരിനെ ഏതു വിധേനയേയും സ്വന്തമാക്കാനുള്ള ആഗ്രഹവുമായി പാകിസ്താന്‍ സൈന്യം പദ്ധതി ഒരുക്കുന്നുവെന്ന് ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തല്‍. പാകിസ്താന്‍ സൈന്യം നേരിട്ടാണ് കശ്മീര്‍ പിടിക്കാന്‍ ഭീകരസംഘടനകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ജയ്‌ഷെ മുഹമ്മദ്, ലഷ്‌ക്കര്‍-ഇ-തൊയ്ബ, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ എന്നീ ഭീകരര്‍ക്ക് സംയുക്ത മായാണ് ഇന്ത്യക്കെതിരെ പോരാടാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
അന്താരാഷ്‌ട്ര ഭീകരരായ താലിബാനേയും ഇവര്‍ക്കൊപ്പം കൂട്ടിയിണക്കാനാണ് തീരുമാനം. കഴിഞ്ഞ മാസം താലിബാന്‍ പ്രതിനിധി സംഘം പാകിസ്താന്‍ സന്ദര്‍ശന സമയത്ത് സൈനിക മേധാവിയുമായി പ്രത്യേക യോഗം നടന്നതില്‍ കശ്മീരിനൊപ്പം ഗില്‍ഗിത്-ബാല്‍ട്ടിസ്താന്‍ വിഷയവും പരാമര്‍ശിക്കപ്പെട്ടതായും ഇന്ത്യന്‍ സൈന്യത്തിന് വിവരം ലഭിച്ചു.
നിരവധി തവണയാണ് ഈ മുന്ന് ഭീകര സംഘടനകളുടെ നേതാക്കളുമായി പാക്‌സൈനിക മേധാവി കൂടിക്കാഴ്ച നടത്തിയത്. റാവല്‍പിണ്ടിയിലെ സൈനിക ആസ്ഥാനത്താണ് യോഗം നടന്നത്. 2019ലെ തീരുമാനങ്ങള്‍ പുതിയ സാഹചര്യത്തിനനുസരിച്ച് മാറ്റം വരുത്താനാണ് നിര്‍ദ്ദേശം. ജയ്‌ഷെ മുഹമ്മദിന്റെ തലവനായ മുഫ്തി മുഹമ്മദ് അസ്ഗറിനാണ് സംയുക്ത സംവിധാനത്തിന്റെ ചുമതല. 2019ല്‍ ലഷ്‌ക്കറിന്‍രെ മാതൃസംഘടനയായ ജമാ ഉത് ദവയുടെ ജനറല്‍ സെക്രട്ടറി അമീര്‍ ഹംസ, ജയ്‌ഷെയുടെ മര്‍ക്കസ് സുബാന്‍ അള്ളാ എന്നിവരാണ് പാക് സൈന്യത്തിനൊപ്പം കൂടിക്കാഴ്ച നടത്തിയത്. ഫെബ്രുവരി 29ന് അഫ്ഗാൻ-താലിബാന്‍ സമാധാന കരാര്‍ ഒപ്പിട്ടതോടെ ഭീകരരുടെ ശ്രദ്ധ തിരിയുകയും താലിബാനുമായി ചേര്‍ന്ന് അഫ്ഗാനില്‍ ഭീകരാക്രമണം ശക്തമാക്കുകയുമാണ് നിലവില്‍ ചെയ്തിരിക്കുന്നത്.
മാറിയ സാഹചര്യത്തില്‍ ചൈനയുമായുള്ള ഇന്ത്യയുടെ അതിര്‍ത്തിയിലെ പ്രശ്നം മുതലെടുക്കാനും ഭീകരരോട് പറഞ്ഞിരിക്കുകയാണ്. പദ്ധതികളെല്ലാം പാകിസ്താന്‍ രഹസ്യാന്വേഷണ വിഭാഗമായ ഐ.എസ്.ഐയുടേ നിയന്ത്രണത്തിലാണെന്നും ഇന്ത്യന്‍ സൈന്യം അറിയിച്ചു.
















Comments