കശ്മീര്‍ പിടിക്കണം; ജയ്‌ഷെ-ലഷ്‌ക്കര്‍-ഹിസ്ബുള്‍ സംഘത്തിന് നിര്‍ദ്ദേശം നല്‍കി പാകിസ്താന്‍; തെളിവുമായി ഇന്ത്യൻ സൈന്യം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കശ്മീര്‍ പിടിക്കണം; ജയ്‌ഷെ-ലഷ്‌ക്കര്‍-ഹിസ്ബുള്‍ സംഘത്തിന് നിര്‍ദ്ദേശം നല്‍കി പാകിസ്താന്‍; തെളിവുമായി ഇന്ത്യൻ സൈന്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 20, 2020, 04:38 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: കശ്മീരിനെ ഏതു വിധേനയേയും സ്വന്തമാക്കാനുള്ള ആഗ്രഹവുമായി പാകിസ്താന്‍ സൈന്യം പദ്ധതി ഒരുക്കുന്നുവെന്ന് ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തല്‍. പാകിസ്താന്‍ സൈന്യം നേരിട്ടാണ് കശ്മീര്‍ പിടിക്കാന്‍ ഭീകരസംഘടനകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ജയ്‌ഷെ മുഹമ്മദ്, ലഷ്‌ക്കര്‍-ഇ-തൊയ്ബ, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ എന്നീ ഭീകരര്‍ക്ക് സംയുക്ത മായാണ് ഇന്ത്യക്കെതിരെ പോരാടാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

അന്താരാഷ്‌ട്ര ഭീകരരായ താലിബാനേയും ഇവര്‍ക്കൊപ്പം കൂട്ടിയിണക്കാനാണ് തീരുമാനം. കഴിഞ്ഞ മാസം താലിബാന്‍ പ്രതിനിധി സംഘം പാകിസ്താന്‍ സന്ദര്‍ശന സമയത്ത് സൈനിക മേധാവിയുമായി പ്രത്യേക യോഗം നടന്നതില്‍ കശ്മീരിനൊപ്പം ഗില്‍ഗിത്-ബാല്‍ട്ടിസ്താന്‍ വിഷയവും പരാമര്‍ശിക്കപ്പെട്ടതായും ഇന്ത്യന്‍ സൈന്യത്തിന് വിവരം ലഭിച്ചു.

നിരവധി തവണയാണ് ഈ മുന്ന് ഭീകര സംഘടനകളുടെ നേതാക്കളുമായി പാക്‌സൈനിക മേധാവി കൂടിക്കാഴ്ച നടത്തിയത്. റാവല്‍പിണ്ടിയിലെ സൈനിക ആസ്ഥാനത്താണ് യോഗം നടന്നത്. 2019ലെ തീരുമാനങ്ങള്‍ പുതിയ സാഹചര്യത്തിനനുസരിച്ച് മാറ്റം വരുത്താനാണ് നിര്‍ദ്ദേശം. ജയ്‌ഷെ മുഹമ്മദിന്റെ തലവനായ മുഫ്തി മുഹമ്മദ് അസ്ഗറിനാണ് സംയുക്ത സംവിധാനത്തിന്റെ ചുമതല. 2019ല്‍ ലഷ്‌ക്കറിന്‍രെ മാതൃസംഘടനയായ ജമാ ഉത് ദവയുടെ ജനറല്‍ സെക്രട്ടറി അമീര്‍ ഹംസ, ജയ്‌ഷെയുടെ മര്‍ക്കസ് സുബാന്‍ അള്ളാ എന്നിവരാണ് പാക് സൈന്യത്തിനൊപ്പം കൂടിക്കാഴ്ച നടത്തിയത്. ഫെബ്രുവരി 29ന് അഫ്ഗാൻ-താലിബാന്‍ സമാധാന കരാര്‍ ഒപ്പിട്ടതോടെ ഭീകരരുടെ ശ്രദ്ധ തിരിയുകയും താലിബാനുമായി ചേര്‍ന്ന് അഫ്ഗാനില്‍ ഭീകരാക്രമണം ശക്തമാക്കുകയുമാണ് നിലവില്‍ ചെയ്തിരിക്കുന്നത്.

മാറിയ സാഹചര്യത്തില്‍ ചൈനയുമായുള്ള ഇന്ത്യയുടെ അതിര്‍ത്തിയിലെ പ്രശ്നം മുതലെടുക്കാനും ഭീകരരോട് പറഞ്ഞിരിക്കുകയാണ്. പദ്ധതികളെല്ലാം പാകിസ്താന്‍ രഹസ്യാന്വേഷണ വിഭാഗമായ ഐ.എസ്.ഐയുടേ നിയന്ത്രണത്തിലാണെന്നും ഇന്ത്യന്‍ സൈന്യം അറിയിച്ചു.

Tags: PAK-KASHMIR
Share
Tweet
SendShare

More News from this section

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

Latest News

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies