ന്യൂഡൽഹി : ഇന്ത്യൻ ആത്മീയ യോഗി സദ്ഗുരുവിനൊപ്പം താൻ ചെലവഴിച്ച നിമിഷങ്ങളുടെ ദൃശ്യങ്ങൾ പങ്ക് വച്ച് ഹോളിവുഡ് താരം വിൽ സ്മിത്ത് .
ഇൻസ്റ്റഗ്രാമിലാണ് താൻ സദ്ഗുരുവിന്റെ പാതയാണ് പിന്തുടരുന്നതെന്ന് വ്യക്തമാക്കുന്ന വീഡിയോ അദ്ദേഹം പങ്ക് വയ്‌ക്കുന്നത് .
കുറച്ചു കാലമായി സദ്ഗുരുവിനെയും,അദ്ദേഹത്തിന്റെ പുസ്തകങ്ങളെയുമാണ് പിന്തുടരുന്നതെന്ന് വീഡിയോയിൽ വിൽ സ്മിത്ത് പറയുന്നു. . ‘ കുറച്ചുകാലമായി ഞാൻ അദ്ദേഹത്തെ പിന്തുടരുന്നു. ഇന്നർ എഞ്ചിനീയറിംഗ് എന്ന അത്ഭുതകരമായ പുസ്തകം അദ്ദേഹം എഴുതി. എന്റെ കുടുംബം ആത്മീയ ഗുരുക്കന്മാരെ കണ്ടുമുട്ടണമെന്നും, ഭൗതിക ലോകവുമായി ബന്ധമില്ലാത്ത ആളുകളുമായി ഇടപഴകണമെന്നും ഞാൻ ആഗ്രഹിക്കുന്നു, ” വിൽ സ്മിത്ത് പറയുന്നു.
വിൽ സ്മിത്തിന്റെ വീട്ടിൽ നടനെയും കുടുംബത്തെയും കണ്ടുമുട്ടുന്ന ഒരു വീഡിയോ സദ്ഗുരു പോസ്റ്റ് ചെയ്തിരുന്നു. “ വിൽ സ്മിത്ത് സദ്ഗുരുവിന് ആതിഥേയത്വം വഹിക്കുന്നു: തിരശ്ശീലയ്‌ക്ക് പിന്നിൽ വിൽ വിൽസ്മിത്ത്. സ്മിത്ത് കുടുംബത്തോടൊപ്പം സദ്ഗുരു അവർ ഹൃദയംഗമമായ സംഭാഷണങ്ങളും ,കവിതകളും പങ്കിടുന്നു, സദ്ഗുരു വീഡിയോയ്‌ക്ക് ഒപ്പം നൽകിയ വാക്കുകൾ ഇതാണ്.
ഒപ്പം “ഇഷ്ടം, നിങ്ങളുമായും നിങ്ങളുടെ കുടുംബവുമായും കുറച്ച് സമയം ചെലവഴിക്കുന്നത് സന്തോഷകരമാണ്. നിങ്ങൾക്ക്ധർമ്മം വഴികാട്ടിയാകട്ടെ. -Sg #WillSmith. ” എന്ന ആശംസയും സദ്ഗുരു നൽകി.
















Comments