ന്യൂഡല്‍ഹി: ഡി.ആര്‍.ഡി.ഒയുടെ പ്രൊക്യൂര്‍മെന്റ് മാന്വല്‍ പുറത്തിറക്കി. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗാണ് മാന്വല്‍ പുറത്തിറക്കിയത്. പി.എം. 2020 എന്ന പേരിലാണ് മാന്വല്‍ പുറത്തിറക്കിയത്. നിലവില്‍ പ്രതിരോധരംഗത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ വ്യവസായ സ്ഥാപനങ്ങള്‍ക്കുമുള്ള നിർമ്മാണ മാർഗ്ഗദർശനം ഇതിലുണ്ട്. വളര്‍ന്നുവരുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്കും ചെറുകിട വ്യവസായങ്ങള്‍ക്കും മാന്വല്‍ ഗുണകരമാകും. ഡി.ആര്‍.ഡി.ഒ യുടെ നിലവിലെ പ്രജക്ടുകളുമായി ബന്ധപ്പെട്ട അനുബന്ധമേഖലകൾക്കായാണ് മാന്വൽ. നിര്‍മ്മാണ ങ്ങളുടെ പുതുക്കിയ മാർഗ്ഗരേഖകൾ വ്യവസായ മേഖലകള്‍ക്ക് പരിചയപ്പെടാന്‍ മാനുവല്‍ ഉപകരിക്കുമെന്ന് പ്രതിരോധ മന്ത്രി വ്യക്തമാക്കി. ചടങ്ങില്‍ ഡി.ആര്‍.ഡി.ഒ ഡോ.ജി. സതീഷ് റെഡ്ഡി, പ്രതിരോധ സെക്രട്ടറി ഗാര്‍ഗി കൗള്‍ എന്നിവര്‍ക്കൊപ്പം മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.
ഗവേഷണ മേഖലകളില്‍ എന്തൊക്കെയാണ് ആവശ്യം. ഓരോ വിഭാഗത്തിലും പാലിക്കപ്പെടേണ്ട മാനദണ്ഡങ്ങളെന്തൊക്കെയാണ് എന്നിവയെല്ലാം മാന്വല്‍ വഴി ലഭിക്കും. പ്രതിരോധ മേഖലയിലെ നിര്‍മ്മാണ ശാലകള്‍ക്കാണ് മാന്വല്‍ മൂലമുള്ള ഗുണം. പ്രതിരോധ രംഗത്തെ പദ്ധതികള്‍ക്കായി പാലിക്കേണ്ട നടപടി ക്രമങ്ങളും ലേലത്തിനായി പാലിക്കേണ്ട വ്യവസ്ഥകളും മാന്വലില്‍ വ്യക്തമാക്കുന്നു.
എല്ലാവര്‍ഷവും മാന്വല്‍ കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കനുസൃതമായി പുതുക്കി പ്രസിദ്ധീകരിക്കും. പുതിയ നയമനുസരിച്ച 10 ലക്ഷം വരെയുള്ള ചെറിയ പദ്ധതികള്‍ക്കുള്ള നിബന്ധനകള്‍ ലളിതമാക്കിയെന്നും ഡി.ആര്‍.ഡി.ഒ പറഞ്ഞു. പദ്ധതികള്‍ക്ക് അനുമതി ലഭിക്കുന്ന വ്യവസായ ശാലകള്‍ക്കുള്ള സുരക്ഷ, മറ്റ് ഇന്‍ഷ്യറന്‍സ് സംവിധാനങ്ങളടക്കം ഡി.ആര്‍.ഡി.ഒ പ്രതിരോധ മാനദണ്ഡപ്രകാരം മാന്വലില്‍ സൂചിപ്പിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിക്കുന്നു.
Comments