മുംബൈ: മുംബൈയിലെ സിറ്റി സെൻട്രൽ മാളിൽ വൻ തീപിടുത്തം. ഇന്നലെ രാത്രിയാണ് തീപിടുത്തമുണ്ടായത്. മോർലാന്റ് റോഡിന് എതിർവശത്തുള്ള അഞ്ചു നില കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. മാളിന്റെ മുകളിലത്തെ നിലയിലാണ് ആദ്യം തീപിടിച്ചത്. തുടർന്ന് മറ്റ് ഭാഗങ്ങളിലേക്ക് പടരുകയായിരുന്നു. ഇതെതുടർന്ന് തൊട്ടടുത്ത കെട്ടിടങ്ങളിൽ നിന്നും 3,500 പേരെ ഒഴിപ്പിച്ചിട്ടുണ്ട്.
സംഭവ സ്ഥലത്ത് 250 ഓളം അഗ്നിശമന സേനാനികളെയാണ് വിന്യസിച്ചിരിക്കുന്നത്. തീ അണക്കാനുള്ള ശ്രമം ഇപ്പോഴും പുരോഗമിക്കുകയാണ്. ആളപായമുണ്ടായിട്ടില്ലെന്നാണ് പോലീസ് അറിയിച്ചത്. കനത്ത പുകയിൽ ശ്വാസംമുട്ടൽ അനുഭവപ്പെട്ട അഗ്നിശമന സേനാംഗം ശാംറാവു ബൻജാരയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Comments