നവീകരണത്തിന്റെ പൂജാനാളുകൾ
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Special

നവീകരണത്തിന്റെ പൂജാനാളുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 24, 2020, 12:40 pm IST
FacebookTwitterWhatsAppTelegram

ആയുധപൂജയുടേയും പുസ്തകപൂജയുടേയും വിദ്യാരംഭത്തിന്റേയും പുണ്യനാളുകൾ വീണ്ടും എത്തിച്ചേർന്നിരിക്കുകയാണ്. കൊറോണ  കാലമാണെങ്കിലും നവരാത്രി ആഘോഷങ്ങളുടെ ഒരുക്കത്തിലാണ് ജനങ്ങൾ. ഉത്തരേന്ത്യയിൽ ദുർഗാപൂജയ്‌ക്കും കുമാരീപൂജയ്‌ക്കുമാണു നവരാത്രിനാളുകളിൽ പ്രാധാന്യം കൊടുക്കുന്നത്. എന്നാൽ കേരളത്തിൽ സരസ്വതീ പൂജയ്‌ക്കാണ് മലയാളികൾ പ്രാധാന്യം കൊടുക്കുന്നത്. വിദ്യാദേവതയായ സരസ്വതീ ദേവി എല്ലാ കർമ്മങ്ങളും പ്രാപ്തമാക്കുന്ന ദേവതയാണെന്നാണ് വിശ്വാസം. അതുകൊണ്ടുതന്നെ നവരാത്രി നാളുകളിൽ ദേവീമാഹാത്മ്യം, ലളിതാസഹസ്രനാമം, സൗന്ദര്യലഹരി മുതലായവയുടെ പാരായണം  വളരെ ശ്രേഷ്ഠമാണ്. അക്ഷരരൂപിണിയാണ് സരസ്വതീ ദേവി. ദേവി പകർന്നു നൽകുന്ന അറിവും, ബുദ്ധിയും ഒരിക്കലും നശിക്കില്ലായെന്നാണ് പ്രമാണം.

ദുർഗ്ഗാഷ്ടമി നാളിൽ പുസ്തകം പൂജയ്‌ക്കു വെയ്‌ക്കുന്നതോടെ വായനയും എഴുത്തും താല്ക്കാലികമായി നിർത്തിവെയ്‌ക്കുന്നു. പിന്നെ വിജയദശമി ദിവസം വിദ്യാരംഭത്തോടെയാണ് നവരാത്രി ആഘോഷം അവസാനിക്കുന്നത്. ചെറിയ കുട്ടികളെ ആദ്യാക്ഷരം കുറിക്കുന്ന നാളുകൂടിയാണ് വിജയദശമി. ഓട്ട് ഉരുളിയിൽ നിറച്ച ഉണക്കലരിയിൽ കുഞ്ഞിന്റെ ചൂണ്ടുവിരൽപിടിച്ച് ആചാര്യൻ ‘ഹരിശ്രീഗണപതയേനമ:’ എന്ന് എഴുതും. ഒപ്പം സ്വര്ണമോതിരം കൊണ്ട് നാവിലും എഴുതി വിദ്യാരംഭത്തിന് തുടക്കമിടും. മൂന്ന് വയസിനു മുൻപാണ് കുട്ടികളിൽ വിദ്യാരംഭം നടത്തേണ്ടത്. ക്ഷേത്രത്തിലെ ദേവീ പൂജയ്‌ക്കു ശേഷമാണ് വിദ്യാരംഭ ചടങ്ങുകൾ ആരംഭിക്കാറുള്ളത്.

സരസ്വതി, ഗണപതി, ദക്ഷിണാമൂർത്തി എന്നിവരുടെ കടാക്ഷമുള്ള ക്ഷേത്രത്തിലാണ് വിദ്യാരംഭം നടത്താൻ ഉത്തമം. വിദ്യാർത്ഥികൾ തങ്ങളുടെ പഠനോപകരണങ്ങൾ, മുതിർന്നവർ ഭഗവത് ഗീത, രാമായണം തുടങ്ങിയ പുണ്യ ഗ്രന്ഥങ്ങൾ തുടങ്ങിയവയാണ് പൂജയ്‌ക്ക് വെയ്‌ക്കുന്നത്. ഒപ്പം കലാകാരന്മാർ അവരുടെ കലയുമായി ബന്ധപ്പെട്ട ചിലങ്ക, സംഗീതോപകരങ്ങൾ എന്നിവ പൂജയ്‌ക്ക് വെയ്‌ക്കുന്നു. തൊഴിലാളികൾ പണിയായുധങ്ങളും വെയ്‌ക്കാറുണ്ട്. കൊറോണകാലമായതുകൊണ്ട് വീട്ടിലെ പൂജാമുറികളിലാണ് ഇക്കുറി മിക്കവാറും ആളുകൾ പൂജ ചടങ്ങുകൾ നിർവഹിക്കുന്നത്.

Tags: Navaraathrividhyarambham
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

ബോർ ത​ഗ്! കമൽ ചിത്രം അറുബോറനെന്ന് എക്സ് റിവ്യു, പതിവ് അച്ചിൽ വാർത്തെടുത്ത ​ഗ്യാങ്സറ്റർ ഡ്രാമ

മറക്കാനാകുമോ ആ ഒറ്റയാൾ പോരാട്ടം! മാക്‌സ്‌വെൽ വിരമിക്കൽ പ്രഖ്യാപിച്ചു

Latest News

നുഴഞ്ഞുകയറാൻ ശ്രമിച്ചവരെ കാലപുരിക്ക് അയച്ച് സുരക്ഷാസേന; കുപ്‌വാരയിൽ രണ്ട് ഭീകരരെ വധിച്ചു

പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയിൽ അഞ്ച് ഇന്ത്യക്കാരെ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി

ഡിഎൻഎയുടെ ഘടനയ്‌ക്ക് നോബൽ സമ്മാനം; അമേരിക്കൻ ശാസ്ത്രജ്ഞൻ ജെയിംസ് വാട്സൺ അന്തരിച്ചു

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies