പാലക്കാട്: വാളയാറിൽ മന്ത്രി എകെ ബാലനെതിരെ രൂക്ഷ വിമർശനവുമായി പെൺകുട്ടികളുടെ അമ്മ ചോദിച്ചു. നാല് കിലോമീറ്റർ അപ്പുറത്തുള്ള ചെല്ലങ്കാവിൽ മന്ത്രി എകെ ബാലൻ പോയിട്ടും എന്തുകൊണ്ട് സമരപന്തലിലേക്കെത്തിയില്ലെന്ന് പെൺകുട്ടിയുടെ അമ്മ ചോദിക്കുന്നു. മുഖ്യമന്ത്രിയെ നേരില്‍ കാണുകയും നീതി ആവശ്യപ്പെട്ട് കാല്‍ക്കല്‍ വീഴുകയും ചെയ്തു. പ്രതികളെ കണ്ടെത്തുമെന്നും നടപടികൾ വേഗത്തിലാക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകി, ഒരു വർഷം കഴിഞ്ഞിട്ടും തുടർനടപടികളൊന്നും ഉണ്ടായില്ലെന്നും പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു.
ചെല്ലങ്കാവിലെത്തിയ മന്ത്രി എകെ ബാലൻ വാളയാർ വിഷയത്തിൽ കേസന്വേഷണം സർക്കാർ ഉദ്ദേശിച്ചത് പോലെയല്ല നടന്നതെന്ന് പ്രതികരിച്ചു. തുടരന്വേഷണമാണ് സർക്കാർ ലക്ഷ്യമിടുന്നത്. അമ്മ ആവശ്യപ്പെട്ട പോലെ തുടരന്വേഷണം നടക്കുമെന്ന് എ.കെ ബാലൻ പറഞ്ഞു. കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാത്രം ഒരു ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാൻ കഴിയില്ലെന്നും മന്ത്രി ചൂണ്ടികാട്ടി. പിന്നാലെയാണ് വാളയാർ പെൺകുട്ടികളുടെ അമ്മയുടെ മറുപടി വന്നത്.
രാവിലെ 10 മണിക്ക് ആരംഭിച്ച സമരത്തിന് ഹിന്ദു ഐക്യവേദി ഉള്‍പ്പെടെ നിരവധി സംഘടനകള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ ദിവസവും രാവിലെ 10 മുതല്‍ 5 മണി വരെയാണ് സമരം.
















Comments