നോയിഡ: ഗ്രേറ്റര്‍ നോയിഡയിലെ വിവിധ മേഖലകളില്‍ പോലീസിന് നേരെയുള്ള അതിക്രമം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ദേശീയപാത കേന്ദ്രീകരിച്ചുള്ള അക്രമിസംഘങ്ങളുടെ വിളയാട്ടമാണ് തുടരുന്നത്. ഇതിനിടെ പോലീസുമായി ഏറ്റുമുട്ടിയ മൂന്ന് പേര്‍ പിടിയിലായി. അക്രമിസംഘത്തില്‍ നിന്നും വെടിക്കോപ്പുകളും മോഷ്ടിക്കപ്പെട്ടതെന്ന് സംശയിക്കുന്ന ഒരു ബൈക്കും ഒരു ആള്‍ട്ടോ കാറും ഒന്‍പത് മൊബൈല്‍ ഫോണുകളും പോലീസ് പിടിച്ചെടുത്തു.
ഇന്നലെ രാത്രി നോയിഡയില്‍ വാഹന പരിശോധനയ്‌ക്ക് ശ്രമിച്ച പോലീസുകാര്‍ക്ക് നേരെയാണ് അതിക്രമം നടന്നത്. മൂന്ന് പേരെ ഏറ്റുമുട്ടലിനൊടുവിലാണ് പോലീസ് പിടികൂടിയത്. പരസ്പരം വെടിവെച്ച സംഭവത്തില്‍ അക്രമികളിലെ നാലുപേര്‍ക്ക് പരിക്കേറ്റതായും പോലീസ് അറിയിച്ചു. ഡല്‍ഹിയിലും ഉത്തര്‍പ്രദേശ് അതിര്‍ത്തിയിലുമാണ് പോലീസിനെ ആക്രമിക്കുന്ന രീതി തുടരുന്നത്. കഴിഞ്ഞ മാസം രണ്ടു പോലീസുകാരുടെ കാലിന് വെടിയേറ്റ സംഭവവും നടന്നിരുന്നു.
















Comments