മലയാള സിനിമയിലൂടെ കടന്നു വന്ന് തെന്നിന്ത്യന്‍ സിനിമ ലോകത്തെ ലേഡി സൂപ്പര്‍ സ്റ്റാറായി മാറിയ പ്രേക്ഷകരുടെ ഇഷ്ടതാരം നയന്‍താരയുടെ പുതിയ തമിഴ് സിനിമയുടെ ട്രെയിലര്‍ പുറത്തു വന്നു. ആര്‍.ജെ ബാലാജി ഒരുക്കുന്ന ‘മൂക്കുത്തി അമ്മന്‍’ എന്ന ചിത്രത്തിന്റെ ട്രെയിലറാണ് പ്രേക്ഷകര്‍ക്ക് പുതു പ്രതീക്ഷ നല്‍കി കൊണ്ട് പുറത്തു വന്നത്. സ്ത്രീ കേന്ദ്ര കഥാപാത്രമായ ഈ ചിത്രത്തില്‍ ദേവി ആയായാണ് നയന്‍താര എത്തുന്നത്. പവിത്രതയുളള ഈ കഥാപാത്രം ചെയ്യുന്നതിനായി താരം മാംസാഹാരം ഉപേക്ഷിച്ചു. കൂടാതെ നാല്‍പത് ദിവസത്തെ ഉപവാസവും സ്വീകരിച്ചു. 2011 ല്‍ പുറത്തിറങ്ങിയ ‘ശ്രീരാമ രാജ്യം’എന്ന ചിത്രത്തില്‍ സീതദേവിയുടെ വേഷം ചെയ്തപ്പോഴും നയന്‍താര ഉപവാസം എടുത്തിട്ടുണ്ട്.
സമൂഹത്തിലെ പ്രശ്‌നങ്ങളെ ഉള്‍ക്കൊളളിച്ചുളള ഒരു രാഷ്‌ട്രീയ ആക്ഷേപ ഹാസ്യ ചിത്രമാണ് ഇതെന്നാണ് ചിത്രത്തിന്റെ ട്രെയിലറിലൂടെ മനസ്സിലാക്കുന്നത്. കൊറോണയുടെ വ്യാപനം മൂലം നേരത്തെ റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്ന ചിത്രം ഇപ്പോള്‍ ദീപാവലി ദിനത്തില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചു. വെല്‍സ് ഫിലിം ഇന്റര്‍നാഷണല്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണവും ആര്‍ ജെ ബാലാജിയാണ്. ഗിരീഷ്.ജി യാണ് ചിത്രത്തിന്റെ സംഗീതം.
ദിനേശ് കൃഷ്ണന്‍ ചിത്രത്തിന്റെ ഛായാഗ്രഹണവും, ആര്‍.കെ സെല്‍വ എഡിറ്റിംഗും നിര്‍വ്വഹിച്ചു. ആര്‍.ജെ ബാലാജി തന്നെയാണ് ചിത്രത്തിലെ പുരുഷ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കൂടാതെ അജയ് ഘോഷ്, സ്മൃതി വെങ്കട്ട് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളില്‍ എത്തുന്നു. മലയാളത്തിന്റെ സ്വന്തം നയന്‍താര 2003 ല്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന ജയറാം ചിത്രത്തിലൂടെയാണ് സിനിമാ ലോകത്തേക്ക് കടന്നു വന്നത്. തുടര്‍ന്ന് വിവിധ ഭാഷകളിലായി നിരവധി ചിത്രങ്ങള്‍ താരം പ്രേക്ഷകര്‍ക്ക് നല്‍കി.
Comments