പാലക്കാട്: വാളയാര്‍ പെണ്‍കുട്ടികള്‍ മരിച്ച സംഭവത്തിൽ മുഖ്യമന്ത്രിയ്‌ക്ക് എതിരെ ആഞ്ഞടിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. വാളയാര്‍ പെണ്‍കുട്ടികൾക്ക് നീതിനിഷേധിക്കുന്നു. കേസ് അട്ടിമറിക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നുവെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷമായി ആ കുടുംബത്തിന് നീതി ലഭിക്കാന്‍ സര്‍ക്കാര്‍ എന്താണ് ചെയ്തതെന്നും സുരേന്ദ്രന്‍ ചോദിച്ചു.
കേസിലെ മുഴുവന്‍ പ്രതികളേയും നിയമത്തിന് മുന്‍പില്‍ കൊണ്ടുവരണം. പ്രതികള്‍ സി.പി മ്മിൽ ഉള്ളവരാണ്. പോലീസ് ഉദ്യോഗസ്ഥന്‍ സോജന്‍ തന്നെയാണ് കേസ് അട്ടിമറിച്ചത്. അതിനാൽ കേസ് സിബിഐ അന്വേഷിക്കണമെന്നും, സിബിഐ അന്വേഷണത്തിലൂടെ മാത്രമേ സത്യം പുറത്ത് വരികയെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി. എന്തിനാണ് സമരം നടത്തുന്നതെന്ന് മന്ത്രി എ.കെ ബാലന് അറിയില്ലെങ്കിൽ അത് ചോദിക്കേണ്ടത് പെണ്‍കുട്ടികളുടെ മാതാപിതാക്കളോട് അല്ലെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു.
















Comments