ന്യൂഡൽഹി : പ്രശസ്ത അഭിഭാഷകനും മുൻ സോളിസിറ്റർ ജനറലുമായ ഹരീഷ് സാൽവെ വിവാഹിതനാകുന്നു. സാൽവെയുടെ രണ്ടാം വിവാഹമാണിത്. ലണ്ടൻ സ്വദേശിയായ കലാകാരി കരോലിൻ ബോസ്സാർഡിനെയാണ് സാൽവെ വിവാഹം കഴിക്കുന്നത്. കഴിഞ്ഞ ജൂലൈയിൽ സാൽവെ ആദ്യ ഭാര്യയിൽ നിന്ന് വിവാഹമോചനം നേടിയിരുന്നു. അടുത്തയാഴ്ച്ചയാണ് വിവാഹം.
ഒരു കലാസന്ധ്യക്കിടെയാണ് കരോലിനെ സാൽവെ കണ്ടുമുട്ടിയത്. പരിചയം പ്രണയമായതോടെയാണ് ആദ്യഭാര്യയുമായി വിവാഹ മോചനം നേടിയതെന്നാണ് സൂചന.ലണ്ടനിലെ ക്രിസ്ത്യൻ പള്ളിയിൽ വച്ചാണ് വിവാഹച്ചടങ്ങുകൾ. കൊറോണ നിയന്ത്രണങ്ങൾ കാരണം ലളിതമായ ചടങ്ങാണ് ഒരുക്കുന്നത്. ഇരുവരുടേയും ഏറ്റവും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ സംബന്ധിക്കുന്നത്.
സുപ്രീം കോടതിയില പ്രശസ്ത അഭിഭാഷകനായ ഹരീഷ് സാൽവേ നിർണായകമായ പല കേസുകളിലേയും സർക്കാരിന്റെയും മറ്റും അഭിഭാഷകനാണ്. അന്താരാഷ്ട്ര നീതിന്യായക്കോടതിയിൽ കുൽഭൂഷൺ ജാദവിനു വേണ്ടി ഹാജരായതും അറുപത്തഞ്ചുകാരനായ സാൽവേയായിരുന്നു.
Comments