ലക്നൗ : വിജയദശമിയോടനു ബന്ധിച്ച് നടന്ന ദുർഗാപൂജ ഘോഷയാത്രയ്‌ക്ക് നേരെ തീവ്ര ഇസ്ലാമിസ്റ്റുകളുടെ ആക്രമണം . ഉത്തർപ്രദേശിലെ ബൽറാംപൂർ ജില്ലയിലെ ഹർകടി ഗ്രാമത്തിലാണ് സംഭവം.
ദുർഗാ പൂജ ഘോഷയാത്രയ്‌ക്ക് നേരെ പ്രദേശവാസികളായ മുസ്ലീങ്ങൾ കല്ലെറിയുകയും, ഘോഷയാത്രയിൽ പങ്കെടുത്തവരെ മർദ്ദിക്കുകയുമായിരുന്നു. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു . ദുർഗാ വിഗ്രഹം മുസ്ലീം മസ്ജിദ് കടന്ന് പോകരുതെന്ന് പറഞ്ഞായിരുന്നു ആക്രമണം .
പള്ളിയുടെ മുന്നിൽ കൂടി വിഗ്രഹ ഘോഷയാത്ര കടന്നു പോകാതിരിക്കാനായി ഒരു രേഖ അടയാളപ്പെടുത്തിയിരുന്നു. വിഗ്രഹം ഇതിനു മുമ്പായി വഴിതിരിച്ചുവിടണമെന്നാണ് മുസ്ലീങ്ങൾ ആവശ്യപ്പെട്ടത് . വർഷങ്ങളായി ഈ റോഡിൽ കൂടി ഘോഷയാത്ര കടന്നു പോകാൻ അനുവദിക്കാറില്ല . ഹിന്ദുക്കൾ ഈ ലൈനിനെ “ഇന്ത്യ-പാകിസ്ഥാൻ അതിർത്തി” എന്ന് പോലും വിളിച്ചിരുന്നു.
Comments