ന്യൂയോര്‍ക്ക്: മധ്യേഷ്യയിലെ രാജ്യങ്ങൾ ഭീകരസംഘടനകളെ സഹായിക്കുന്ന പ്രവണത ഉടന്‍ നിര്‍ത്തണമെന്ന ശക്തമായ ആവശ്യവുമായി ഇന്ത്യ. യുഎസ്സിലെ പതിവു സുരക്ഷാ അവലോകനയോഗത്തിലാണ് ഇന്ത്യ കടുത്ത വിമര്‍ശനം ഉന്നയിച്ചത്. ഭീകരതയ്‌ക്കെതിരെ ലോകം മുഴുവന്‍ പോരാടാന്‍ തീരുമാനിച്ചിട്ടും മധ്യേഷ്യയിലെ രാജ്യങ്ങള്‍ ഭീകരരെ വളര്‍ത്താന്‍ ഫണ്ട് ചെയ്യുന്നുവെന്ന ശക്തമായ ആരോപണമാണ് ഇന്ത്യ ഉന്നയിച്ചത്. 2021 മുതല്‍ ഐക്യരാഷ്‌ട്ര സുരക്ഷാ സമിതിയില്‍ പ്രധാന അംഗമായി പങ്കെടുക്കാനിരിക്കേ ഇന്ത്യയുടെ നിലപാടുകള്‍ അതീവഗൗരവത്തോടെയാണ് സഭ പരിഗണിച്ചത്.
മേഖലയില്‍ പല രാജ്യങ്ങളിലും ഗുരതരമായ സുരക്ഷാ പ്രശ്‌നങ്ങളാണ് നിലവിലുള്ളത്. പലയിടത്തും രാഷ്‌ട്രീയ അസ്ഥിരത നിലനില്‍ക്കുന്നു. വികസനത്തില്‍ ഒരടിപോലും മുന്നോട്ട് വയ്‌ക്കാനാകാതെ അന്താരാഷ്‌ട്ര സഹായത്തിന്റെ തണലിലാണ് പല രാജ്യങ്ങളും ജീവിക്കുന്നത്. ന്യൂനപക്ഷ മതപീഡനം വര്‍ദ്ധിക്കുന്നു. ഒപ്പം വര്‍ഗ്ഗീയ വംശീയ പ്രശ്‌നങ്ങളും ഒട്ടും കുറവല്ല. ഇവയൊന്നും പരിഹരിക്കാന്‍ ശ്രമിക്കാതെ ഭീകരസംഘടനകളെ ഇതിനിടയില്‍ വളര്‍ത്തി ഭരണം കൊണ്ടുപോകുന്ന രാജ്യങ്ങളുടെ സമീപനത്തെ ഇന്ത്യ ഐക്യരാഷട്ര സഭയില്‍ തുറന്നുകാട്ടി.
ഇന്ത്യന്‍ പ്രതിനിധി ടി.എസ്.തിരുമൂര്‍ത്തിയാണ് ഭീകരതയ്‌ക്കെതിരെ ഇന്ത്യയുടെ വിട്ടുവീഴ്ചയില്ലാത്ത നയം വ്യക്തമാക്കിയത്. കൊറോണ പ്രതിസന്ധി മധ്യേഷ്യന്‍ മേഖലയിലെ ഭീകരതയ്‌ക്ക് വളം വയ്‌ക്കുകയാണെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി. രാജ്യങ്ങളിലെ അസ്ഥിരതയാണ് ഭീകരസംഘടനകളെ സഹായിക്കുന്നതെന്നും തിരുമൂര്‍ത്തി സൂചിപ്പിച്ചു. മധ്യേഷ്യന്‍ മേഖലയില്‍ തുര്‍ക്കിയും ഇന്തയ്‌ക്കെതിരെ പാകിസ്താനും നിലവില്‍ ചൈനയും ഭീകരരെ സഹായിക്കുന്നുവെന്ന വസ്തുതകള്‍ പേരെടുത്ത് പരാമര്‍ശിക്കാതെയാണ് ഇന്ത്യ പൊതു വിഷയമായി അവതരിപ്പിച്ചത്.
















Comments