ഇസ്ലാമാബാദ് : പാകിസ്താനിലെ പെഷവാറിൽ മദ്രസയിൽ നടന്ന സ്ഫോടനത്തിൽ ഏഴു പേർ കൊല്ലപ്പെട്ടു. എഴുപതോളം കുട്ടികൾക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. മരണം ഇനിയും ഉയരാൻ സാദ്ധ്യതയുണ്ടെന്നും റിപ്പോർട്ടുണ്ട്. മൗലവിമാരും കുട്ടികളുമാണ് കൊല്ലപ്പെട്ടത്.
ക്ലാസുകൾ നടന്നുകൊണ്ടിരിക്കവേ ആണ് സ്ഫോടനമുണ്ടായത്. പരിക്കേറ്റവരിൽ നല്ലൊരു ശതമാനത്തിന്റെയും പരിക്കുകൾ ഗുരുതരമാണ്. ഇത് മരണ സംഖ്യ ഉയരാൻ ഇടയാക്കുമെന്നാണ് സൂചന. പ്ലാസ്റ്റിക് ബാഗിൽ പൊതിഞ്ഞ് വച്ച സ്ഫോടക വസ്തുവാണ് പൊട്ടിത്തെറിച്ചത്. ആഭ്യന്തര സംഘർഷം നിലനിൽക്കുന്ന പാകിസ്താനിൽ മതതീവ്രവാദ – ഭീകര സംഘങ്ങൾ പരസ്പരം കൊല്ലുന്നതും സാധാരണമാണ്. അതിനിടയിൽ ഇമ്രാൻ ഖാനെതിരെ പ്രതിപക്ഷ ഐക്യ പ്രതിഷേധവും ശക്തമാകുന്നുണ്ട്.
Comments