ന്യൂഡൽഹി : ഇന്ത്യയെ പിന്തുണച്ച് ചൈനക്കെതിരെ അമേരിക്ക നടത്തുന്ന പ്രസ്താവനകളിൽ വിറളി പൂണ്ട് ചൈന . രണ്ടു ദിവസമായി ഇന്ത്യയിലുള്ള മൈക്ക് പോംപിയോ -മാര്‍ക്ക് എസ്പര്‍ സംഘത്തിന്റെ വരവ് ചൈനയെ ചൊടിപ്പിച്ചിരിക്കുകയാണ്. കറാച്ചി ചൈനീസ് എംബസിയുടെ ചുമതല വഹിക്കുന്ന സ്ഥാനപതിയാണ് തന്റെ ലേഖനത്തിലൂടെ ഇന്ത്യാ-അമേരിക്ക ബന്ധത്തെ നിശിതമായി വിമര്‍ശിച്ചുകൊണ്ട് പ്രതികരിച്ചത്.

നിങ്ങള്‍ തീ കൊണ്ട് കളിക്കുകയാണെന്നത് മറക്കരുതെന്ന മുന്നറിയിപ്പിന്റെ ഭാഷയാണ് ചൈനീസ് സ്ഥാനപതി ഉപയോഗിച്ചിരിക്കുന്നത്. ഏഷ്യന്‍ നാറ്റോ സഖ്യം എന്ന് വിശേഷിപ്പിക്കുന്ന ക്വാഡിന്റെ രൂപീകരണം മുതലേ ചൈന ശക്തമായ പ്രതിരോധത്തിലും വിദ്വേഷത്തിലുമാണ്. പാകിസ്താനെ ശക്തിപ്പെടുത്തി ഇന്ത്യയെ ആഭ്യന്തരമായി അസ്ഥിരപ്പെടുത്താനുള്ള ചൈനയുടെ നീക്കമാണ് അമേരിക്ക ഇന്ത്യയോട് കാണിക്കുന്ന ശക്തമായ സൗഹൃദത്തിലൂടെ തകര്‍ന്നുപോയത്.
ഇന്നലെ മൈക്ക് പോംപിയോ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പ്രതിരോധ രംഗത്ത് ഇന്ത്യയെ ശക്തിപ്പെടുത്തുന്നത് ചൈനയെ നേരിടാനാണെന്ന് വ്യക്തമായിപ്പറഞ്ഞതും ബീജിംഗിനെ അസ്വസ്ഥമാക്കിക്കഴിഞ്ഞു. അതിര്‍ത്തിയിലെ തര്‍ക്കങ്ങള്‍ പറഞ്ഞുതീര്‍ക്കാവുന്നതേയുള്ളു. എന്നാല്‍ അമേരിക്കയെ അന്ധമായിട്ടാണ് ഇന്ത്യ വിശ്വാസത്തിലെടുക്കുന്നത്. ഇത് ചൈനയുമായി നേരിട്ടുള്ള സംഘര്‍ഷ സാദ്ധ്യത വര്‍ദ്ധിപ്പിക്കാനാണ് സഹായിക്കുക. ഇന്ത്യ അന്താരാഷ്‌ട്രബന്ധങ്ങള്‍ ഉലയാന്‍ സമ്മതിക്കില്ലെന്നാണ് കരുതുന്നതെന്നും മറ്റൊരു പ്രസ്താവനയിലൂടെ ചൈനയുടെ മുഖപത്രമായ ഗ്ലോബല്‍ ടൈംസും എഴുതിയിട്ടുണ്ട്.
















Comments