കോഴിക്കോട്; മുസ്ലീം ലീഗ് നേതാവും എംഎൽഎയുമായ കെ എം ഷാജിയുടെ സ്വത്തുക്കളെ സംബന്ധിച്ച കേസിൽ പിഴ അടക്കണമെന്ന് കോഴിക്കോട് കോര്‍പറേഷന്‍ നോട്ടീസ് അയച്ചു.1,38,590 രൂപയാണ് പിഴയായി അടക്കേണ്ടത്. 2016ലെ വീട് നിര്‍മാണം പൂര്‍ത്തികരിച്ചത് അനുസരിച്ചാണ് കോര്‍പറേഷന്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.
ഷാജിയുടെ ഭാര്യയുടെ പേരിലുള്ള കോഴിക്കോട്ടെ വീട് ഏകദേശം 1.6 കോടി രൂപ വിലമതിക്കുന്നതാണ് കോര്‍പറേഷന്‍ കണ്ടെത്തിയിരുന്നു. വീടിന്റെ മൂന്നാംനില പൂര്‍ണമായും അനധികൃതമായി നിര്‍മിച്ചതാണെന്ന് നഗരസഭാ ഉദ്യോഗസ്ഥര്‍ തയാറാക്കിയ റിപ്പോര്‍ട്ടിലുണ്ട്. നഗരസഭാ ടൗണ്‍ പ്ലാനിംഗ് വിഭാഗം ഉദ്യോഗസ്ഥന്‍ എം.എം. ജയന്റെ നേതൃത്വത്തിലുള്ള സംഘമാണ് കഴിഞ്ഞ ദിവസം പരിശോധനാ റിപ്പോര്‍ട്ട് എൻഫോഴ്‌സ്‌മെന്റിന് കൈമാറിയത്.
നവംബർ 10 ന് ഷാജിയോട് നേരിട്ട് ഹാജരാവാൻ എൻഫോഴ്‌സ്‌മെന്റ് ഡയറ്ക്ടറേറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിൽ കൂടുതൽ തെളിവുകൾ ശേഖരിച്ച് ചോദ്യം ചെയ്യലിലേക്ക് നീങ്ങാനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നീക്കം.
















Comments