ജോലി ക്ലീനിങ്. ഒപ്പം ഇന്റീരിയറുകളും വീട്ടിലുളള ഉപകരണങ്ങളും വൃത്തിയായി സംരക്ഷിക്കണം. ശമ്പളം 18.5 ലക്ഷം രൂപ. മുപ്പത്തിമൂന്ന് ദിവസം ലീവ്. ഇംഗ്ലീഷും ഗണിതവും അടിസ്ഥാന യോഗ്യത. ഇതൊരു തസ്തികയിലേയ്ക്ക് ആവശ്യമായ യോഗ്യതകളാണ്. ഒരു ക്ലീനിംഗ് സ്റ്റാഫിന് മാസം 18.5 ലക്ഷം രൂപ ശമ്പളമോ… ഇത്ര വലിയ ശമ്പളം ലഭിക്കാന്‍ ജോലി ഏതെങ്കിലും രാജകൊട്ടാരത്തിലാ മറ്റോ ആണോ… ഇത് വായിക്കുന്ന ഏതൊരാള്‍ക്കും ഇങ്ങനെയുളള സംശയങ്ങള്‍ തോന്നാം. എന്നാല്‍ ഇനി സംശയിക്കേണ്ട ആവശ്യമില്ല. ജോലി രാജകൊട്ടാരത്തില്‍ തന്നെ. ബ്രിട്ടണിലെ രാജകുടുംബമാണ് വീട്ടു ജോലിക്ക് ആളെ ആവശ്യമുണ്ട് എന്ന് ദി റോയല്‍ ഹൗസ്ഹോള്‍ഡ് എന്ന അവരുടെ ഔദ്യോഗിക വെബ് സൈറ്റിലൂടെ അറിയിച്ചത്.
ഒഴിവുകൾ സംബന്ധിച്ച എല്ലാ വിവരങ്ങളും അതോടൊപ്പം പങ്കുവെച്ചിട്ടുണ്ട്. വെര്‍ച്വല്‍ ഇന്റര്‍വ്യൂ വഴി ആയിരിക്കും ജോലി ചെയ്യാന്‍ യോഗ്യരായവരെ തെരഞ്ഞടുക്കുന്നത്. പിന്നീട് അവര്‍ക്ക് പതിമൂന്ന് മാസം കൊട്ടാരത്തില്‍ പരിശീലനം നല്‍കിയതിനു ശേഷം മാത്രമായിരിക്കും നിയമനം. തെരഞ്ഞെടുക്കപ്പെടുന്ന ആളുകള്‍ വിന്‍ഡ്സര്‍ കാസ്റ്റില്‍, ബക്കിംഗ്ഹാം കൊട്ടാരം എന്നിവിടങ്ങളില്‍ ആയാണ് ജോലി ചെയ്യേണ്ടി വരിക. ജോലി സ്ഥിരപ്പെട്ടാല്‍ മുപ്പത്തിമൂന്ന് ദിവസത്തെ ലീവ്, പെന്ഷന്, രാജകീയ സൗകര്യങ്ങള്‍ എന്നിവ ഉറപ്പ് നല്കുന്നു.
കൊട്ടാരത്തിലെ വില കൂടിയതും പുരാതനവുമായ ഉപകരണങ്ങള്‍ വൃത്തിയായി സംരക്ഷിച്ച് പോരുക, ഇന്റീരിയറുകളും വീട്ടിലെ ഉപകരണങ്ങളും വൃത്തിയായി സൂക്ഷിക്കുക എന്നിവയാണ് രാജകുടുംബം മുന്നോട്ടു വയ്ക്കുന്ന പ്രധാന നിബന്ധനകള്‍. 18.5 ലക്ഷം രൂപയാണ് ശമ്പളമായി നല്‍കുക. ഇതു കൂടാതെ ഇംഗ്ലീഷ്, ഗണിതം എന്നീ വിഷയങ്ങളില്‍ പ്രാവീണ്യം ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. ഇതില്‍ അറിവുളളവര്‍ ആയിരിക്കണം ഇതിലേക്ക് അപേക്ഷിക്കേണ്ടത്.
Comments