ന്യൂഡൽഹി : കശ്മീർ വിഷയത്തിൽ ഇന്ത്യക്കെതിരെ സംഘടിപ്പിച്ച പാക് ഉന്നത ഉദ്യോഗസ്ഥരുടെ വെബ് മീറ്റിംഗിൽ ഇന്ത്യൻ പിള്ളേരുടെ സർജിക്കൽ സ്ട്രൈക്ക്. മീറ്റിംഗിനിടെ ജയ് ശ്രീരാം വിളികൾ കേൾപ്പിച്ചാണ് സൂം മീറ്റിംഗ് ഇന്ത്യക്കാർ ആഘോഷിച്ചത്. പാകിസ്താൻ ഉദ്യോഗസ്ഥർക്ക് സംസാരിക്കാൻ കഴിയാത്ത വിധം മീറ്റിംഗിൽ ഹിന്ദി പാട്ടുകളും ശ്രീരാമന് ജയ് വിളികളും ഉയർന്നതോടെയാണ് മീറ്റിംഗിൽ ഇന്ത്യക്കാർ നുഴഞ്ഞുകയറിയെന്ന് സംഘാടകർ മനസ്സിലാക്കിയത്.
കശ്മീർ വിഷയത്തിൽ പാകിസ്താൻ നടത്തിയ സൂം മീറ്റിംഗിൽ ഇന്ത്യക്കാരുടെ ഇടപെടൽ
Posted by Sainikam on Wednesday, October 28, 2020
പാകിസ്താന്റെ യുഎൻ അംബാസിഡർ മാലിക് നദീം നേതൃത്വം കൊടുത്ത പരിപാടിയിലാണ് ഇന്ത്യ അനുകൂല മുദ്രാവാക്യങ്ങളും ശ്രീരാമന് ജയ് വിളികളും ഉയർന്നത്. മ്യൂട്ട് ചെയ്യൂ എന്ന് മാലിക് നദീം ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടിട്ടും ഗാനം കേട്ടുകൊണ്ടിരുന്നു. തുടർന്നാണ് സൂം മീറ്റിംഗിന് പണി കിട്ടിയെന്ന വിവരം സംഘാടകർ മനസ്സിലാക്കുന്നത്.പാക് അനുകൂല ജേർണലിസ്റ്റായ സിജെ വെർലെമാനും മീറ്റിംഗിൽ പങ്കെടുത്തിരുന്നു.
കീപ് ക്രൈയിംഗ് , കീപ് ക്രൈയിംഗ് എന്ന് നിലവിളിക്കുന്ന ശബ്ദവും വീഡിയോയുടെ അവസാനം കേൾക്കാം.
















Comments