തിരുവനന്തപുരം: പിണറായി ഭരണത്തിൽ സിപിഎം ശരശയ്യയിലാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനം കാണുന്നത് സർക്കാരിന്റെയും സിപിമ്മിന്റെയും തകർച്ചയാണ്. ഇന്നലെ മുഖ്യമന്ത്രി അവതരിപ്പിച്ചത് പ്രത്യേക തരം ക്യാപ്സ്യൂളാണെന്നും ചെന്നിത്തല പറഞ്ഞു.
ഒരു ഉദ്യോഗസ്ഥന്റെ തലയിൽ എല്ലാം കെട്ടിവെക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ലാവലിൻ കേസിലും ഇതായിരുന്നു അവസ്ഥ. എല്ലാം ചെയ്തിട്ട് മുഖ്യമന്ത്രി സ്വയം രക്ഷപ്പെടാൻ ശ്രമിക്കുകയാണെന്നും ചെന്നിത്തല ചൂണ്ടികാട്ടി.
Comments