കാഠ്മണ്ഡു: നേപ്പാളുമായുള്ള ഇന്ത്യയുടെ ഇടപെടലുകളിൽ ഇനി മേൽനോട്ടം വഹിക്കുക പ്രതിരോധ വകുപ്പ്. നേപ്പാളിന്റെ ഒളിച്ചുകളി അവസാനിപ്പിക്കുക എന്നതാണ് ഇന്ത്യ ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇന്ത്യയുടെ ഈ തീരുമാനം നേപ്പാളിനെ ആശങ്കയിലാക്കിയിട്ടുണ്ട്. ഇന്ത്യയെ പ്രതിനിധികരിച്ച് നേപ്പാളിൽ ഇനി സന്ദർശനം നടത്തുന്നത് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലായിരിക്കും. ഇന്ത്യയുടെ ഈ തീരുമാനവും ശര്‍മ്മ ഒലി ഭരണകൂടത്തിന് ഞെട്ടലുണ്ടാക്കിയിട്ടുണ്ട്.
ഇന്ത്യ-അമേരിക്ക ദ്വിതല മന്ത്രാലയ ചര്‍ച്ചകളെ തുടര്‍ന്നാണ് ഇതുമായി ബന്ധപ്പെട്ട ഇന്ത്യയുടെ നിർണ്ണായക തീരുമാനം. ചൈനയുടെ അദൃശ്യകരങ്ങള്‍ ഇന്ത്യയുമായുള്ള ബന്ധത്തിൽ നേപ്പാളിനെ പ്രതിസന്ധിയിലാക്കുന്നതായി റിപ്പോർട്ടുകളുണ്ട്. നേപ്പാള്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി നടത്തുന്ന നീക്കങ്ങളൊന്നും വിദേശകാര്യ മന്ത്രിതല ചര്‍ച്ചകള്‍ക്കനുസരിച്ചല്ല എന്നതാണ് ഇന്ത്യയുടെ നയം മാറ്റത്തിന് കാരണം.
നേപ്പാള്‍ ഇന്ത്യക്കെതിരെ ഭൂപടം മാറ്റിവരച്ച് അതിര്‍ത്തിയിലുണ്ടാക്കിയ അസ്വസ്ഥതകള്‍ക്ക് ശേഷം ഔദ്യോഗികമായി ഇന്ത്യ ഒരു കാര്യത്തിലും അഭിപ്രായം പറഞ്ഞിട്ടില്ല. ഏഷ്യന്‍ മേഖലയിലെ സുരക്ഷാ ദൃഷ്ടിയിലാണ് ഇന്ത്യയുടെ ഇനിയുള്ള എല്ലാ നീക്കങ്ങളും എന്നാണ് തീരുമാനം. അതിന്റെ ഭാഗമായി നേപ്പാള്‍ ഭരണകൂടവുമായി സംസാരിക്കാന്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗം തലവൻ സാമന്ദ് ഗോയൽ കാഠ് മണ്ഡു സന്ദർച്ചിരുന്നു. തൊട്ടുപിന്നാലെയാണ് സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും കാഠ്മണ്ഡു സന്ദര്‍ശിക്കുന്നത്. ഇന്ത്യ-ചൈന അതിര്‍ത്തി വിഷയം കൈകാര്യം ചെയ്യുന്ന അജിത് ഡോവല്‍ തന്നെ നേപ്പാളിലെത്തുന്നതിന്റെ അസ്വസ്ഥതയിലാണ് ഒലി ഭരണകൂടം.
















Comments