ഭോപ്പാല്‍: മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ്സ് നേതാവുമായ കമല്‍നാഥിനെതിരെയുള്ള ഇലക്ഷന്‍ കമ്മീഷന്‍ നടപടിയില്‍ ഒന്നും ചെയ്യാനാകാതെ കോണ്‍ഗ്രസ്സ് നേതൃത്വം. മധ്യപ്രദേശിലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന്റെ സ്റ്റാര്‍ ക്യാമ്പെയിനര്‍ എന്ന ആനുകൂല്യ മാണ് ഇലക്ഷന്‍ കമ്മീഷന്‍ റദ്ദാക്കിയത്. നിരവധി സ്ഥലത്ത് കമല്‍നാഥ് നടത്തിയ പ്രസംഗ ങ്ങള്‍ പ്രകോപനപരവും സ്ത്രീവിരുദ്ധവുമായി മാറിയതോടെയാണ് ബി.ജെ.പി പരാതി നല്‍കിയത്. പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതോടെയാണ് ഇലക്ഷന്‍ കമ്മീഷന്‍ കമല്‍നാഥിന്റെ സ്റ്റാര്‍ ക്യാമ്പെയ്‌നര്‍ പദവി റദ്ദാക്കിയത്.
പ്രധാന ദേശീയ പാര്‍ട്ടികള്‍ക്ക് സ്റ്റാര്‍ ക്യാമ്പെയ്‌നര്‍ പദവിയില്‍ ഒരാളെ തീരുമാനിക്കാം. അത്തരം നേതാക്കള്‍ക്ക് യാത്രചെയ്യാനും വിവിധ സ്ഥലങ്ങളിലെ പ്രസംഗത്തിനും മറ്റ് തെരഞ്ഞെടുപ്പു നിയന്ത്രണങ്ങളിലും ഇളവും സുരക്ഷയും ലഭിക്കും. ഇത്തരം എല്ലാ സ്വാതന്ത്ര്യവും കമല്‍നാഥിന് ഇനി ലഭിക്കില്ലെന്നത് കോണ്‍ഗ്രസ്സിനെ വെട്ടിലാക്കി. ഇലക്ഷന്‍ കമ്മീഷന്റെ തീരുമാനം അനുചിതവും അനവസരത്തിലുമാണെന്ന പ്രസ്താവനയുമായി ദ്വിഗ്വിജയ് സിംഗ് രംഗത്തെത്തിയിരിക്കുകയാണ്.
കമല്‍നാഥിന് മേലുള്ള കറകള്‍ സോപ്പുപൊടിയിട്ട് കഴുകിയാല്‍ പോകുന്നതല്ലെന്ന ആക്ഷേപവുമായി മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും രംഗത്തെത്തി. യാതൊരു പ്രതിപക്ഷ ബഹുമാനവുമില്ലാത്ത രാഷ്‌ട്രീയ നേതാവിന് ജനങ്ങളെ അഭിസംബോധനചെയ്യാന്‍ എന്ത് ധാര്‍മ്മികതയാണുള്ളതെന്നും ചൗഹാന്‍ ചോദിച്ചു. നവംബര്‍ 3നാണ് മധ്യപ്രദേശിലെ തെരഞ്ഞെടുപ്പ് നടക്കുന്നത്. 10-ാം തീയതി ഫലം പ്രഖ്യാപിക്കും. 28 സീറ്റുകളിലേക്ക് മാത്രമുള്ള തെരഞ്ഞെടുപ്പാണ് നടക്കുന്നത്. 25 എം.എല്‍.എ മാര്‍ കോണ്‍ഗ്രസ്സില്‍ നിന്ന് രാജിവെച്ചതും 3 എം.എല്‍.എമാരുടെ മരണവും മൂലമാണ് 28 സീറ്റുകളിലേക്ക് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
















Comments