ചീത്തവിളി പ്രസംഗം; സ്റ്റാര്‍ ക്യാമ്പെയ്‌നര്‍ പദവി തെറിച്ച് കമല്‍നാഥ്; പ്രതിഷേധിച്ച് കോണ്‍ഗ്രസ്സ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചീത്തവിളി പ്രസംഗം; സ്റ്റാര്‍ ക്യാമ്പെയ്‌നര്‍ പദവി തെറിച്ച് കമല്‍നാഥ്; പ്രതിഷേധിച്ച് കോണ്‍ഗ്രസ്സ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 31, 2020, 07:56 am IST
FacebookTwitterWhatsAppTelegram

ഭോപ്പാല്‍: മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ്സ് നേതാവുമായ കമല്‍നാഥിനെതിരെയുള്ള ഇലക്ഷന്‍ കമ്മീഷന്‍ നടപടിയില്‍ ഒന്നും ചെയ്യാനാകാതെ കോണ്‍ഗ്രസ്സ് നേതൃത്വം. മധ്യപ്രദേശിലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന്റെ സ്റ്റാര്‍ ക്യാമ്പെയിനര്‍ എന്ന ആനുകൂല്യ മാണ് ഇലക്ഷന്‍ കമ്മീഷന്‍ റദ്ദാക്കിയത്. നിരവധി സ്ഥലത്ത് കമല്‍നാഥ് നടത്തിയ പ്രസംഗ ങ്ങള്‍ പ്രകോപനപരവും സ്ത്രീവിരുദ്ധവുമായി മാറിയതോടെയാണ് ബി.ജെ.പി പരാതി നല്‍കിയത്. പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതോടെയാണ് ഇലക്ഷന്‍ കമ്മീഷന്‍ കമല്‍നാഥിന്റെ സ്റ്റാര്‍ ക്യാമ്പെയ്‌നര്‍ പദവി റദ്ദാക്കിയത്.

പ്രധാന ദേശീയ പാര്‍ട്ടികള്‍ക്ക് സ്റ്റാര്‍ ക്യാമ്പെയ്‌നര്‍ പദവിയില്‍ ഒരാളെ തീരുമാനിക്കാം. അത്തരം നേതാക്കള്‍ക്ക് യാത്രചെയ്യാനും വിവിധ സ്ഥലങ്ങളിലെ പ്രസംഗത്തിനും മറ്റ് തെരഞ്ഞെടുപ്പു നിയന്ത്രണങ്ങളിലും ഇളവും സുരക്ഷയും ലഭിക്കും. ഇത്തരം എല്ലാ സ്വാതന്ത്ര്യവും കമല്‍നാഥിന് ഇനി ലഭിക്കില്ലെന്നത് കോണ്‍ഗ്രസ്സിനെ വെട്ടിലാക്കി. ഇലക്ഷന്‍ കമ്മീഷന്റെ തീരുമാനം അനുചിതവും അനവസരത്തിലുമാണെന്ന പ്രസ്താവനയുമായി ദ്വിഗ്വിജയ് സിംഗ് രംഗത്തെത്തിയിരിക്കുകയാണ്.

കമല്‍നാഥിന് മേലുള്ള കറകള്‍ സോപ്പുപൊടിയിട്ട് കഴുകിയാല്‍ പോകുന്നതല്ലെന്ന ആക്ഷേപവുമായി മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും രംഗത്തെത്തി. യാതൊരു പ്രതിപക്ഷ ബഹുമാനവുമില്ലാത്ത രാഷ്‌ട്രീയ നേതാവിന് ജനങ്ങളെ അഭിസംബോധനചെയ്യാന്‍ എന്ത് ധാര്‍മ്മികതയാണുള്ളതെന്നും ചൗഹാന്‍ ചോദിച്ചു. നവംബര്‍ 3നാണ് മധ്യപ്രദേശിലെ തെരഞ്ഞെടുപ്പ് നടക്കുന്നത്. 10-ാം തീയതി ഫലം പ്രഖ്യാപിക്കും. 28 സീറ്റുകളിലേക്ക് മാത്രമുള്ള തെരഞ്ഞെടുപ്പാണ് നടക്കുന്നത്. 25 എം.എല്‍.എ മാര്‍ കോണ്‍ഗ്രസ്സില്‍ നിന്ന് രാജിവെച്ചതും 3 എം.എല്‍.എമാരുടെ മരണവും മൂലമാണ് 28 സീറ്റുകളിലേക്ക് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

Tags: KAMAL NATH
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies