കേരളത്തിന്റെ വടക്കു മുതല്‍ തെക്കു വരെ സഞ്ചാരികളെ ആകര്‍ഷിക്കുന്ന ചില സ്ഥലങ്ങള്‍
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Travel

കേരളത്തിന്റെ വടക്കു മുതല്‍ തെക്കു വരെ സഞ്ചാരികളെ ആകര്‍ഷിക്കുന്ന ചില സ്ഥലങ്ങള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 4, 2020, 11:10 am IST
FacebookTwitterWhatsAppTelegram

കാസര്‍കോട്

കേരളത്തിലെ പ്രശസ്തമായ ഒരു ടൂറിസ്റ്റ് കേന്ദ്രവും കോട്ടയുടെ പേരില്‍ പ്രശസ്തവുമായ ബേക്കല്‍ സ്ഥിതി ചെയ്യുന്നത് കാസര്‍കോടാണ്.
നിരവധി സഞ്ചാരികള്‍ ഇവിടെ എത്താറുണ്ട്. കേരളത്തിലെ വലിയ മൂന്നാമത്തെ കായലും ഉത്തരകേരളത്തിലെ ഏറ്റവും വലിയ ജലസംഭരണിയുമാണ് കാസര്‍കോട് ജില്ലയിലെ കവ്വായി. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കണ്ടല്‍ കാടുകളുള്ള കുഞ്ഞിമംഗലത്തെ നീര്‍ത്തടങ്ങള്‍, കുണിയന്‍, ചെമ്പല്ലിക്കുണ്ട് പക്ഷിസങ്കേതങ്ങള്‍ എന്നിവ കവ്വായി കായലിന്റെ പ്രത്യേകതയാണ്

കണ്ണൂര്‍

ഇന്ത്യയിലെ നീളം കൂടിയ ഡ്രൈവ് ഇന്‍ ബീച്ച് എന്ന് അറിയപ്പെടുന്ന ഒന്നാണ് കണ്ണൂരിലെ മുഴപ്പിലങ്ങാട് ബീച്ച്. തലശ്ശേരിയില്‍ നിന്നും എട്ടും കണ്ണൂരില്‍ നിന്നും പതിനാറും കിലോമീറ്ററുമാണ് മുഴപ്പിലങ്ങാട് ബീച്ചലേക്കുളളത്. കണ്ണൂര്‍ തളിപ്പറമ്പ് റോഡിലാണ് പറശ്ശിനിക്കടവ് സ്‌നേക്ക് പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. കണ്ണൂരില്‍ എത്തുന്നവര്‍ക്ക് കുടുംബത്തോടെ സന്ദര്‍ശിക്കാന്‍ പറ്റിയ ഒരു സ്ഥലമാണിത്.

കോഴിക്കോട്

കോഴിക്കോട്ടെ മനോഹരമായ കടല്‍ത്തീരമാണ് കാപ്പാട് ബീച്ച്. ചരിത്രത്തില്‍ സ്ഥാനം പിടിച്ച സ്ഥലമായതു കൊണ്ട് ഏറെ ശ്രദ്ധയാകര്‍ഷിക്കുന്ന ഒരിടം കൂടിയാണിത്. വിനോദ സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്ന ഒരു സ്ഥലമാണ് ബേപ്പൂര്‍ തുറമുഖം.

മലപ്പുറം

മലപ്പുറം ജില്ലയുടെ കിഴക്കേ അറ്റത്താണ് കേരളത്തിലെ മികച്ച പിക്‌നിക്ക് കേന്ദ്രങ്ങളില്‍ ഒന്നായ നിലമ്പൂര്‍ സ്ഥിതി ചെയ്യുന്നത്. തേക്ക് മ്യൂസിയം ഉള്‍പ്പടെ നിരവധി കാഴ്ചകള്‍ ഇവിടെ വിനോദ സഞ്ചാരികളെ കാത്തിരുക്കുന്നുണ്ട്.

വയനാട്

നിരവധി സഞ്ചാരികള്‍ എത്തുന്ന പ്രകൃതി സുന്ദരവും മനോഹരവുമായ വയനാട്ടിലെ തടാകമാണ് പൂക്കോട്. കാടിനു നടുവിലെ ഈ തടാകം കേരളത്തിലെ തന്നെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. വയനാട്ടിലെ പ്രശസ്തമായ ഒന്നാണ് ബാണാസുര സാഗര്‍. ഇന്ത്യയിലെ ഏറ്റവും വലിയ  മണ്ണ് അണക്കെട്ട് എന്ന പേര് സ്വന്തമാക്കിയ ഏഷ്യയിലെ രണ്ടാമത്തെ വലിയ മണ്ണണക്കെട്ടാണിത്.

പാലക്കാട്

പാലക്കാടാണ് പറമ്പിക്കുളം വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്. കേരളത്തില്‍ ആണെങ്കിലും പാലക്കാട് നിന്ന് വളരെ അടുത്തായി സ്ഥിതി ചെയ്യുന്ന പൊള്ളാച്ചി വഴി പറമ്പിക്കുളത്ത് എത്തിച്ചേരാം. പ്രശസ്ത അമ്യൂസ്മെന്റ് പാര്‍ക്കുകളില്‍ ഒന്നായ മലമ്പുഴ സ്ഥിതി ചെയ്യുന്നത് പാലക്കാട് ജില്ലയിലാണ്.

തൃശൂര്‍

തൃശൂര്‍ ജില്ലയിലെ പ്രശസ്തമായ ഒരു ഇക്കോ ടൂറിസം കേന്ദ്രമാണ് ചിമ്മിണി വന്യജീവി സങ്കേതം. 1984 ലാണ് ഈ വന്യജീവി സങ്കേതം സ്ഥാപിക്കപ്പെട്ടത്. തൃശൂര്‍ ജില്ലയിലെ മുകുന്ദപുരം താലൂക്കില്‍, പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമായ നെല്ലിയാമ്പതിയുടെ പടിഞ്ഞാറന്‍ ചെരുവിലാണ് ഇതിന്റെ സ്ഥാനം. തൃശൂര്‍ ജില്ലയിലെ മുകുന്ദപുരം താലൂക്കിലാണ് അതിരപ്പള്ളി സ്ഥിതി ചെയ്യുന്നത്. മനോഹരമായ വെള്ളച്ചാട്ടങ്ങള്‍ക്കും ആകര്‍ഷകമായ മഴക്കാടുകള്‍ക്കും പ്രശസ്തമാണ് ഇവിടം.

എറണാകുളം

കൊച്ചിയിലെ ഏറ്റവും പ്രശസ്തമായ കാഴ്ചകളിലൊന്നാണ് ചെറായി ബീച്ച്. കൂടാതെ കൊച്ചിയിലാണ് കുമ്പളങ്ങി ഇന്റഗ്രേറ്റഡ് ടൂറിസം വില്ലേജ് സ്ഥിതി ചെയ്യുന്നത്. നീണ്ടു പരന്ന് കിടക്കുന്ന ഇവിടുത്തെ കായലാണ് കുമ്പളങ്ങി സഞ്ചാരികളുടെ ഇഷ്ട സ്ഥലമാക്കി മാറ്റിയത്.

കോട്ടയം

വേമ്പനാട് കായല്‍ തീരത്ത് സ്ഥിതി ചെയ്യുന്ന പച്ചപ്പ് നിറഞ്ഞ ദ്വീപുകളുടെ സമൂഹമാണ് കുമരകം. നിരവധി വിനോദ സഞ്ചാരികള്‍ ഇവിടെ എത്താറുണ്ട്. കോട്ടയം ജില്ലയിലാണ് ട്രെക്കിംഗ്, ജീപ്പ് സഫാരി എന്നിവയ്‌ക്ക് പേരുകേട്ട ഇലവീഴാപൂഞ്ചിറ സ്ഥിതി ചെയ്യുന്നത്.

ആലപ്പുഴ
കേരളത്തിലെ ഏറ്റവും വലിയ കായലായ വേമ്പനാട് കായല്‍ ആലപ്പുഴ,കോട്ടയം എറണാകുളം എന്നീ ജില്ലകളിലായാണ് വ്യാപിച്ച് കിടക്കുന്നത്. വിനോദ സഞ്ചാരികളുടെ ഇഷ്ടസ്ഥലമാണ് കൊല്ലത്തിനും കൊച്ചിയ്‌ക്കും ഇടയിലായി സ്ഥിതി ചെയ്യുന്ന കുട്ടനാട്. കുട്ടനാട്ടിലെ പ്രശസ്തമായ പുന്നമടക്കായല്‍ വേമ്പനാട്ട് കായലിന്റെ ഭാഗമാണ്.

ഇടുക്കി

സംസ്ഥാനത്തെ ഒരു പ്രധാന ഹണിമൂണ്‍ ലൊക്കേഷനാണ് കേരളത്തിലെ കോട്ടയം, ഇടുക്കി ജില്ലകളുടെ അതിര്‍ത്തിയില്‍ കിടക്കുന്ന വാഗമണ്‍. വിനോദസഞ്ചാര കേന്ദ്രം എന്നതിലുമുപരി പ്രകൃതി സൗന്ദര്യത്തിന്റെ ഒരു പറുദീസയാണ് ഇടുക്കിയിലെ മൂന്നാര്‍.
കേരളത്തിലെ ഏറ്റവും ആകര്‍ഷകമായ അനുഭവങ്ങള്‍ സമ്മാനിക്കുന്ന ടൂറിസ്റ്റ് കേന്ദ്രമാണ് ഇടുക്കി ജില്ലയിലെ തേക്കടി.

കൊല്ലം

കേരളത്തിലെ കൊല്ലം ജില്ലയിലാണ് തെന്മല. പശ്ചിമഘട്ട മലനിരകളിലാണ് തെന്മലയെന്ന സുന്ദര സ്ഥലം സ്ഥിതി ചെയ്യുന്നത്.

തിരുവനന്തപുരം

ഒരു ഇക്കോ ടൂറിസ്റ്റ് കേന്ദ്രമാണ് നെയ്യാര്‍. അവിടുത്തെ അണക്കെട്ടും വന്യജീവി സങ്കേതവുമാണ് നെയ്യാറിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. ഇന്ത്യയിലെ പ്രശസ്തമായ ബീച്ചുകളിലൊന്നാണ് കോവളം. കേരളത്തിന്റെ തലസ്ഥാന നഗരിയായ തിരുവനന്തപുരത്താണ് സഞ്ചാരികളുടെ സ്വപ്ന ഭൂമിയായ കോവളം കടല്‍ത്തീരം. ബീച്ച് റിസോര്‍ട്ടുകള്‍ക്കും ആയുര്‍വേദ ചികിത്സള്‍ക്കും പേരുകേട്ട , അന്താരാഷ്‌ട്ര വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമാണ് വിഴിഞ്ഞം.

 

 

Tags: tourist_placesKerala Tourism
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ഇന്ത്യയിൽ നിന്നും 100 രാജ്യങ്ങളിലേക്ക് ഇലക്ട്രിക് കാറുകൾ; ആ​ഗോള വാഹന വിപണി കീഴടക്കാൻ ഇ വിറ്റാര എത്തുന്നു; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

അഗസ്ത്യാർകൂടം ട്രക്കിങ് : രജിസ്ട്രേഷൻ നാളെ ആരംഭിക്കും, അറിയാം വിവരങ്ങൾ

തണുത്തുറഞ്ഞ തടാകത്തിലൂടെ നടക്കാൻ ശ്രമം, മഞ്ഞുപാളിയിളകി താഴേക്ക്, വിനോദ സഞ്ചാരികളുടെ സാഹസിക രക്ഷപ്പെടൽ വീഡിയോ പങ്കുവച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു

എന്താണ് കുംഭമേളയുടെ പ്രാധാന്യം? ആരാണ് അഘോരികൾ ? ആരാണ് നാഗ സന്യാസിമാർ ? അർദ്ധ കുംഭമേളയും പൂർണ്ണ കുംഭമേളയും തമ്മിലുള്ള വ്യത്യാസമെന്ത് ?

Allahabad: Juna Sadhus take a holy dip at Sangam during Makar Sankranti, on the first day of the Kumbh Mela, or pitcher festival in Allahabad (Prayagraj), Uttar Pradesh, Tuesday, Jan.15, 2019. (PTI Photo/Shahbaz Khan)(PTI1_15_2019_000058B)

കുംഭമേളയ്‌ക്ക് പോകണ്ടേ ? പ്രയാഗ്‌രാജ് മഹാകുംഭമേളയിൽ എങ്ങനെ എത്തിച്ചേരാം

കുംഭമേള സാമാന്യവിവരങ്ങൾ – ഭാഗം 1

Latest News

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies