മാഡ്രിഡ്: ലാലീഗയില്‍ ബാഴ്‌സലോണയെ സമനിലയില്‍ കുരുക്കി ആല്‍വെസിന്റെ മുന്നേറ്റം. മൂന്ന് സമനിലകള്‍ കണ്ട ഞായര്‍ മത്സരങ്ങളില്‍ ഗ്രാനാഡയെ ലെവന്റേയും വലന്‍സിയയെ ഗെറ്റാഫയും തളച്ചു. ഫലം കണ്ട മത്സരങ്ങളില്‍ റയല്‍ ബെറ്റിസ് 3-1ന് എല്‍ഷേയേയും റയല്‍ സോസീഡാഡ് 4-1ന് സെല്‍റ്റ് വീഗോയേയും തകര്‍ത്തുവിട്ടു.
ബാഴ്‌സയ്‌ക്കെതിരെ ആല്‍വെസ് ആദ്യ പകുതിയില്‍ത്തന്നെ ഗോള്‍ നേടി. 31-ാം മിനിറ്റില്‍ ലൂയിസ് റിയോജയാണ് മെസ്സി നിരയെ ഞെട്ടിച്ച് ലീഡ് നേടിയത്. ശക്തമായ പ്രതിരോധം തീര്‍ത്ത് കളിച്ച ആല്‍വെസിനെതിരെ 63-ാം മിനിറ്റില്‍ ഗ്രീസ്മാന്റെ ഗോളാണ് ബാഴ്‌സയ്‌ക്ക് സമനില നേടിക്കൊടുത്തത്. കളിക്കിടെ ആല്‍വെസിന്റെ താരം ജോട്ട ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായി.
ഗെറ്റാഫെക്കെതിരെ അവസാന നിമിഷത്തില്‍ ഗോള്‍ തിരിച്ചടിച്ച് വലന്‍സിയ കരുത്തുകാട്ടി. കളിയുടെ 22-ാം മിനിറ്റില്‍ യൂനുസ് മൂസയിലൂടെ വലന്‍സിയ മുന്നിലെത്തി. കളിയുടെ രണ്ടാ പകുതിയില്‍ 87-ാം മിനിറ്റില്‍ കൂച്ചോ ഹെമാന്‍ഡെസ് ഗെറ്റാഫെക്കായി സമനില പിടിച്ചു. 94-ാം മിനിറ്റില്‍ വിജയപ്രതീക്ഷയോടെ റോഡ്രിഗസിലൂടെ ഗെറ്റാഫെ 2-1ന് മുന്നിലെത്തിയെങ്കിലും കാര്‍ലോസ് സോളറിലൂടെ അവസാന നിമിഷത്തില്‍ കിട്ടിയ പെനാല്‍റ്റി മുതലാക്കി വലന്‍സിയ സമനില പിടിച്ചുവാങ്ങി.
Comments