ഇനി തണ്ണീർമത്തൻ ദിനങ്ങൾ
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Life Food

ഇനി തണ്ണീർമത്തൻ ദിനങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 6, 2020, 10:26 pm IST
FacebookTwitterWhatsAppTelegram

തണ്ണീർമത്തൻ കൃഷിക്ക് ഏറ്റവും അനുയോജ്യമായ സമയമാണിത്. ഇപ്പോൾ കൃഷിചെയ്യുകയാണെങ്കിൽ മാർച്ചിൽ വിളവെടുക്കാം. നല്ല സൂര്യപ്രകാശമുള്ള പറമ്പിലും പാടങ്ങളിലും തണ്ണീർമത്തൻ കൃഷി അനുയോജ്യമാണ്. പരമ്പരാഗത രീതിയിൽ മണ്ണിൽ കുഴിയെടുത്താണ് തണ്ണീർമത്തൻ കൃഷി നടത്തുക. മണൽ കലർന്ന പശിമരാശി മണ്ണാണ് തണ്ണീർമത്തനു ഏറ്റവും അനുയോജ്യം. തണ്ണീർമത്തന്റെ വിത്തിട്ടതിനുശേഷം ആദ്യഘട്ടത്തിൽ രണ്ടു ദിവസത്തിൽ ഒരിക്കൽ നന്നായി നനയ്‌ക്കണം. പൂവിടുമ്പോഴും കായയാകുമ്പോഴും മണ്ണിന്റെ ഈർപ്പത്തിനനുസരിച്ച് നന ക്രമീകരിക്കണം. കായ്കൾ മൂപ്പെത്തിക്കഴിഞ്ഞാൽ ജലസേചനം കുറയ്‌ക്കാം. വിളവെടുപ്പിന്റെ സമയമാകുമ്പോഴേക്കും പൂർണ്ണമായി ജലസേചനം നിർത്താം.

കൃഷിക്കായി കുഴിയെടുക്കുമ്പോൾ നല്ല ഇടയകലം നൽകണം. അതുപോലെ നല്ല വളപ്രയോഗവും നടത്തണം. ചാണകസ്ലറി, വെർമികമ്പോസ്റ്റ്, ട്രൈക്കോഡെർമ സമ്പുഷ്ടീകരിച്ച ജൈവവളം, ഫിഷ് അമിനോ ആസിഡ്, ജീവാമൃതം തുടങ്ങിയവ ഫലപ്രദമായ വളപ്രയോഗങ്ങളാണ്. തണ്ണിമത്തന്റെ വള്ളി പടർത്തുന്നതിന് ഉണങ്ങിയ കമ്പുകൾ, ഓല, വൈക്കോൽ എന്നിവ നിരത്തിക്കൊടുക്കുന്നതും അനുയോജ്യമാണ്. ഷുഗർബേബി, അർക്കജ്യോതി, അർക്കമണിക്, ശോണിമ, സ്വർണ എന്നിവ തണ്ണീർമത്തന്റെ വിവിധ ഇനങ്ങളാണ്. അതുപോലെ തണ്ണീർമത്തൻ പ്രിസിഷൻ ഫാമിങ്ങിലൂടെയും കൃഷി ചെയ്തെടുക്കാൻ സാധിക്കും.

പോഷകങ്ങൾ, ഇരുമ്പ്, സിങ്ക്, ഫൈബർ, പ്രോട്ടീൻ എന്നിവ അടങ്ങിയിട്ടുള്ള തണ്ണീർമത്തൻ ഹൃദ്രോഗത്തിന്റെയും പ്രമേഹത്തിന്റെയും സാധ്യത കുറയ്‌ക്കുന്നതിനും ഏറെ ഗുണകരമാണ്. ഒപ്പം ശരീരഭാരം നിയന്ത്രിക്കുവാനും, രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുവാനും കൂടി ഉപകരിക്കുന്ന പോഷകഗുണങ്ങളുള്ള ഭക്ഷ്യ വസ്തുവാണ് തണ്ണീർമത്തൻ. തണ്ണീർമത്തന്റെ കുരുക്കളും ശരീരത്തിന് നല്ലതാണ്. കുരുക്കളിലും ശരീരത്തിന് വേണ്ട പോഷകമൂല്യങ്ങൾ അടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ചും ചൂടുകാലങ്ങളിലൊക്കെ തണ്ണീർമത്തൻ കഴിക്കുന്നത് ആരോഗ്യത്തിനു ഗുണം ചെയ്യുന്നു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോർട്ടികൾചറൽ റിസർച്ചിൽനിന്നും, വെള്ളാനിക്കര ഹോർട്ടികൾചർ കോളജിലും, പാലക്കാട് നാഷനൽ സീഡ്സ് കോർപറേഷനിലും തണ്ണീർമത്തന്റെ വിത്തുകൾ ലഭ്യമാണ്.

Tags: AgricultureWatermelon
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

പ്രചരണങ്ങൾ വ്യാജം; സമൂസയ്‌ക്കും ജിലേബിക്കും മുന്നറിയിപ്പ് ലേബലുകൾ ആവശ്യമില്ല; പ്രസ്താവനയിറക്കി പിഐബി

മുട്ടയും പയറും കഴിക്കൂ… രക്തത്തിലെ പഞ്ചസാര കുറയ്‌ക്കാം ; ഇക്കാര്യങ്ങൾ ശീലമാക്കാം

വാഴപ്പഴങ്ങൾ ഇനി പെട്ടെന്ന് കേടാകില്ല ; ഇവ ശ്രദ്ധിക്കൂ

ലോകത്തെ ഏറ്റവും മികച്ച പ്രഭാത ഭക്ഷണങ്ങൾ; ആദ്യ അമ്പതിൽ ഇടം നേടി ഈ മൂന്ന് ഇന്ത്യൻ വിഭവങ്ങൾ

നിറം കിട്ടാൻ സൺസെറ്റ് യെല്ലോയും ടാർട്രാസിനും; കൃത്രിമ നിറം ചേർത്ത ശർക്കര വിറ്റ സ്ഥാപനത്തിന് ഒരു ലക്ഷം രൂപ പിഴ

അമിതവണ്ണം നിങ്ങളെ മാനസികമായി അലട്ടുന്നുണ്ടോ ; ഇക്കാര്യങ്ങൾ ശീലമാക്കൂ

Latest News

ഇടപ്പള്ളിയിൽ കാർ മെട്രോ പില്ലറിലിടിച്ച്‌ അപകടം; ര​ണ്ട് വി​ദ്യാ​ർത്ഥിക​ൾ മ​രി​ച്ചു

കാറിന്റെ ഡോർ വെട്ടിപ്പൊളിച്ചപ്പോൾ കണ്ടത് എംഡിഎംഎ; നിസാറിനെ അറസ്റ്റ് ചെയ്തത് ലഹരി വിതരണത്തിനിടെ

വേണുവിന് ക്രിയാറ്റിൻ കൂടുതലായതിനാൽ ആൻജിയോ​ഗ്രാം ചെയ്തില്ലെന്ന സൂപ്രണ്ടിന്റെ വാദം പൊളിഞ്ഞു; ലാബ് റിപ്പോർട്ട് പുറത്ത്

ഹൈക്കോടതി ഉത്തരവ് ലംഘിച്ചു; ഗുരുവായൂർ ക്ഷേത്ര നടയിൽ വീണ്ടും റീൽസ് ചിത്രീകരണം; ജസ്ന സലീമിനെതിരെ കേസ്

ഇനി രാവിലെ കൊച്ചിയിൽ നിന്നും പുറപ്പെട്ടാൽ ഉച്ചയ്‌ക്ക് ബം​ഗളൂരുവിൽ എത്താം; മൂ​ന്നാം വ​ന്ദേ​ഭാ​ര​ത് പ്ര​ധാ​ന​മ​ന്ത്രി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു; കേരളത്തെ ചേർത്ത് പിടിച്ച് മോദി സർക്കാർ

നുഴഞ്ഞുകയറാൻ ശ്രമിച്ചവരെ കാലപുരിക്ക് അയച്ച് സുരക്ഷാസേന; കുപ്‌വാരയിൽ രണ്ട് ഭീകരരെ വധിച്ചു

പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയിൽ അഞ്ച് ഇന്ത്യക്കാരെ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി

ഡിഎൻഎയുടെ ഘടനയ്‌ക്ക് നോബൽ സമ്മാനം; അമേരിക്കൻ ശാസ്ത്രജ്ഞൻ ജെയിംസ് വാട്സൺ അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies