ലക്‌നൗ: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. പാറ്റ്ന, നളന്ദ.സീമാഞ്ചൽ അടക്കമുള്ള 17 ജില്ലകളിലെ 94 നിയമസഭാ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുക. മുഖ്യമന്ത്രി സ്ഥാനാർത്ഥി തേജസ്വി യാദവ്, സഹോദരൻ തേജ് പ്രതാപ് യാദവ്, നിതീഷ് മന്ത്രിസഭയിലെ ഏഴ് മന്ത്രിമാർകൂടി ഇന്ന് ജനവിധി തേടുന്നുണ്ട്.
ഇന്ന് വോട്ടെടുപ്പ് നടക്കുന്ന മണ്ഡലമായ സീമാഞ്ചൽ പ്രദേശത്ത് ന്യൂനപക്ഷ- പിന്നാക്ക, ദളിത്, മഹാദളിത് വിഭാഗങ്ങളിൽപ്പെട്ട വോട്ടർമാരാണ് കൂടുതലും. ഇവിടെയെല്ലാം നിതീഷ് കുമാറിന്റെ മദ്യനിരോധന നയം, സ്ത്രീ ശാക്തീകരണം തുടങ്ങിയ പദ്ധതികൾ ഏറ്റവും കൂടുതൽ സ്വാധീനിച്ചിട്ടുള്ളതുമാണ്.
എന്‍ഡിഎയില്‍ ജെഡിയു 43 സീറ്റുകളിലും, ബിജെപി 46 സീറ്റിലും മത്സരിക്കുന്നു. മഹാസഖ്യത്തില്‍ ആര്‍ജെഡി 56 സീറ്റിലും, കോണ്‍ഗ്രസ് 24, ഇടത് കക്ഷികള്‍ 12 സീറ്റിലും മത്സരിക്കും. 52 സീറ്റുകളിലാണ് എല്‍ജെപി മത്സരിക്കുന്നത്.
41, 362 പോളിംഗ് സ്റ്റേഷനുകളില്‍ എല്ലാം തന്നെ കൊറോണ മാനദണ്ഡങ്ങൾ പാലിച്ചാണ് തെരഞ്ഞെടുപ്പ് നടക്കുക. മുപ്പതിനായിരത്തോളം സുരക്ഷ ഉദ്യോഗസ്ഥരെയും വിന്യസിപ്പിച്ചിട്ടുണ്ട്. വൈകുന്നേരം ആറ് മണിവരെ പോളിംഗ് രേഖപ്പെടുത്താം.
















Comments