തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂൾ ഉടൻ തുറക്കില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും കൂടിയാലോചിച്ച് സ്‌കൂളുകൾ തുറക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കും. ജനുവരി മുതൽ സ്കൂളുകൾ തുറക്കാമെന്ന് മുഖ്യമന്ത്രി നേരത്തേ പറഞ്ഞിരുന്നു. ഇത് സംബന്ധിച്ച കൂടുതൽ തീരുമാനങ്ങൾ വിദ്യാഭ്യാസ വകുപ്പും എടുക്കുന്നതാണ്.
കൊറോണ മാനദണ്ഡപ്രകാരം ക്ലാസ് തുടങ്ങാൻ സജ്ജമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുണ്ട്. സാമൂഹിക അകലം പാലിച്ച് ക്ലാസുകൾ തുടങ്ങാമെന്നും വിദഗ്ധ സമിതി വ്യക്തമാക്കുന്നു. അതെസമയം, പത്ത്, പ്ലസ്ടു ക്ലാസുകൾ ആരംഭിക്കുന്നതിനുള്ള ശുപാർശകളും സർക്കാരിന് നൽകിയിട്ടുണ്ട് .
















Comments