കൊച്ചി:സംസ്ഥാനത്തെ പത്ത് ജുഡിഷ്യൽ ഓഫിസർമാർക്ക് സ്ഥലം മാറ്റം .സ്വർണ്ണക്കടത്ത് കേസ് പരിഗണിക്കുന്ന എൻഐഎ കോടതി ജഡ്ജിയുൾപ്പെടെയുള്ളവർക്കാണ് സ്ഥലമാറ്റം.പാലായിലെ മോട്ടോർ ആക്സിഡന്റ് ക്ലെയിം ട്രിബ്യൂണൽ ജഡ്ജി കെ. കമനീസിനെയാണ് എൻ.ഐ.എ കോടതി ജഡ്ജിയായി നിയമിച്ചിട്ടുള്ളത്. നിലവിലെ എൻഐഎ കോടതി ജഡ്ജി പി.കൃഷ്ണകുമാറിനെ കൊല്ലം ജില്ലാ ജഡ്ജിയായും നിയമിച്ചു.
അടുത്തയാഴ്ച മുതൽ സ്വർണ്ണക്കടത്തുൾപ്പെടെയുള്ള കേസുകൾ പുതിയ ജഡ്ജിയാണ് പരിഗണിക്കുക. സ്വർണ്ണക്കടത്ത് കേസിൽ സ്വപ്നയൊഴികെയുള്ള മുഖ്യ പ്രതികളുടെയെല്ലാം ജാമ്യാപേക്ഷയും കോടതിയുടെ പരിഗണനയിലാണ്
Comments