വയനാട്: കൊല്ലപ്പെട്ട കമ്മ്യൂണിസ്റ്റ് ഭീകരന്റെ മൃതദേഹം കാണണമെന്ന ആവശ്യപ്പെട്ടും കോൺഗ്രസ് നേതാക്കളുടെ പ്രതിഷേധം. പ്രതിഷേധവുമായെത്തിയ കോൺഗ്രസ്സ് നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. സമരത്തിന് നേതൃത്വം നൽകിയത് കെപിസിസി വൈസ് പ്രസിഡൻറ് ടി. സിദ്ധിഖ് ആണ്. സിദ്ധിഖിനെ ഉൾപ്പെടെയാണ് പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്.
വേൽമുരുകന്റെ മൃതദേഹം കാണണമെന്ന കോൺഗ്രസ്സ് നേതാക്കളുടെ ആവശ്യം പോലീസ് അംഗീകരിച്ചില്ല. ഇതേ തുടർന്നായിരുന്നു സംഘർഷം. പോലീസുമായുള്ള ഏറ്റുമുട്ടിലിനിടെയാണ് കമ്മ്യൂണിസ്റ്റ് ഭീകരൻ കൊല്ലപ്പെട്ടത്. മരിച്ചത് തമിഴ് നാട് സ്വദേശി വേൽമുരുകനാണെന്നാണ് പോലീസിന്റെ നിഗമനം. ഇയാള്‍ ഒറീസയിലെ ആയുധ ഫാക്ടറി കൊള്ളയടിച്ച സംഘത്തിലെ മുഖ്യപ്രതിയാണെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു.
കമ്മ്യൂണിസ്റ്റ് ഭീകരരോട് അനുഭാവം പുലർത്തുന്ന നടപടിയുമായാണ് കേരളത്തിൽ കോൺഗ്രസിന്റെ പോക്കെന്ന് ആരോപണം ഉയരുന്നുണ്ട്. യുഎപിഎ കേസിൽ അറസ്റ്റിലായ അലനു താഹയ്‌ക്കും കോൺഗ്രസ് നൽകിയ പിന്തുണയും ഏറെ ചർച്ചയായതാണ്. ഇതിനു തൊട്ടുപിന്നാലെയാണ് പോലിസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഭീകരന്റെ മൃതദേഹം കാണണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രതിഷേധത്തിനിറങ്ങിയത്
















Comments