കെപിസിസി പുനഃസംഘടനയ്‌ക്ക് മുന്നോടിയായി കോൺഗ്രസിൽ ഗ്രൂപ്പ് പോര് ശക്തമാകുന്നു. ബെന്നി ബെഹനാനും ജോസഫ് വാഴക്കനും വേണ്ടി ചരടുവലി ശക്തം
തിരുവനന്തപുരം: കെപിസിസി പുനഃസംഘടന അടുത്തതോടെ കോൺഗ്രസിൽ ഗ്രൂപ്പ് പോര് വീണ്ടും സജീവമാകുന്നു. പുതിയ സംസ്ഥാന അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ ഗ്രൂപ്പുകൾ സജീവമായതോടെ പാർട്ടിക്കുള്ളിലെ അധികാരപ്പോര് ശക്തമായിരിക്കുകയാണ്. ...























